Connect with us

Kerala

മാസപ്പടി കേസ്; എസ്എഫ്‌ഐഒ കുറ്റപത്രത്തില്‍ തുടര്‍ നടപടി ആരംഭിക്കാന്‍ വിചാരണ കോടതി, സമന്‍സ് അടുത്തയാഴ്ചയോടെ അയക്കും

ജില്ലാ കോടതിയില്‍ നിന്ന് കുറ്റപത്രത്തിന് നമ്പര്‍ ലഭിക്കുന്നതോടെ വിചാരണയ്ക്ക് മുന്‍പായുള്ള പ്രാരംഭ നടപടികള്‍ കോടതി തുടങ്ങും.

Published

|

Last Updated

കൊച്ചി| മാസപ്പടി കേസില്‍ എസ്എഫ്‌ഐഒ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ തുടര്‍നടപടി ആരംഭിക്കാന്‍ കൊച്ചിയിലെ വിചാരണ കോടതി. കുറ്റപത്രം സ്വീകരിച്ചു കേസെടുത്തിട്ടുണ്ട്. തുടര്‍ന്ന് എതിര്‍കക്ഷികള്‍ക്ക് അടുത്ത ആഴ്ചയോടെ വിചാരണ കോടതി സമന്‍സ് അയക്കുന്ന നടപടികള്‍ പൂര്‍ത്തിയാക്കും. ജില്ലാ കോടതിയില്‍ നിന്ന് ഈ കുറ്റപത്രത്തിന് നമ്പര്‍ ലഭിക്കുന്നതോടെ വിചാരണയ്ക്ക് മുന്‍പായുള്ള പ്രാരംഭ നടപടികള്‍ കോടതി തുടങ്ങും.

അടുത്തയാഴ്ചയോടെ വീണ ടി, ശശിധരന്‍ കര്‍ത്താ തുടങ്ങി 13 പേര്‍ക്കെതിരെ കോടതി സമന്‍സ് അയക്കും. 114 രേഖകള്‍ അടക്കം വിശദമായി പരിശോധിച്ചാണ് കമ്പനി കാര്യങ്ങള്‍ പരിഗണിക്കുന്ന പ്രത്യേക കോടതി ജഡ്ജി കുറ്റപത്രത്തില്‍ കേസെടുത്തത്. എല്ലാ പ്രതികള്‍ക്കുമെതിരെ വിചാരണ നടത്താനുള്ള വിവരങ്ങള്‍ എസ്എഫ്‌ഐഒ കുറ്റപത്രത്തിലുണ്ടെന്നും എസ്എഫ്‌ഐഒ കുറ്റപത്രം പോലീസ് കുറ്റപത്രത്തിനു സമാനമായി കണക്കാക്കുന്നുവെന്നും വിചാരണ കോടതി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.

 

 

Latest