Saudi Arabia
മസ്ജിദുൽ ഹറം 35 മിനുട്ടിനുള്ളിൽ ശുചീകരിക്കും
3,500 ശുചീകരണ സംഘങ്ങൾ 24 മണിക്കൂറും പ്രവർത്തിക്കുന്നു

മക്ക| വിശുദ്ധ റമസാനിൽ മസ്ജിദുൽ ഹറം മുഴുവനും വൃത്തിയാക്കാൻ 35 മിനിറ്റ് മാത്രമാണ് സമയമെടുക്കുന്നതെന്ന് ഹറം അതോറിറ്റി അറിയിച്ചു.ശുചീകരണ പ്രവർത്തനങ്ങളിൽ പരിസ്ഥിതി സൗഹൃദ വസ്തുക്കളാണ് ഉപയോഗിക്കുന്നത്.തീർത്ഥാടകരുടെ
ഹറമിലെ ശുചീകരണ ജോലികൾക്കായി 3,500 പുരുഷ-സ്ത്രീ തൊഴിലാളികളുടെ ക്ലീനിംഗ് ടീമുകള്‍ 24 മണിക്കൂറും പ്രവർത്തിച്ച് വരുന്നുണ്ട്. 12 പ്രത്യേക വാഷിംഗ് മെഷീനുകളും 679 ക്ലീനിംഗ് മെഷീനുകളുമാണ് സജ്ജമാക്കിയിട്ടുള്ളത്.മാലിന്യ സംസ്കരണത്തിനായി ഹറം പള്ളിക്കകത്തും പുറത്തുമായി 3,000-ത്തിലധികം മാലിന്യ പാത്രങ്ങള്‍ വെച്ചിട്ടുണ്ട്.ഇതില്‍ നിന്നും പ്രതിദിനം 70 ടൺ മാലിന്യമാണ് ശേഖരിച്ച് നീക്കം ചെയ്യുന്നത്.
അല്ലാഹുവിന്റെ അതിഥികളുടെ ആരോഗ്യവും സുരക്ഷയും സംരക്ഷിച്ച് ഉംറ കർമ്മങ്ങൾ നിർവ്വഹിക്കുന്നതിനായി മികച്ച അന്തരീക്ഷം സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നും അതുവഴി അവർക്ക് ആരാധനകൾ വളരെ എളുപ്പത്തിലും സുഖമായും നിർവ്വഹിക്കാൻ കഴിയുമെന്നും അതോറിറ്റിവ്യക്തമാക്കി.