Kerala
ആരോഗ്യ വകുപ്പില്‍ വന്‍തോതില്‍ പിന്‍വാതില്‍ നിയമനങ്ങള്‍; ആരോപണവുമായി പി കെ ഫിറോസ്
ആയുഷ് വകുപ്പിന് കീഴില്‍ ഡോക്ടര്‍ തസ്തികകളിലും അതിനു താഴെയുള്ള 900 ത്തോളം തസ്തികകളിലും പാര്‍ട്ടി അനുഭാവികളെ നിയമിച്ചതായാണ് ആരോപണം.
തിരുവനന്തപുരം | ആരോഗ്യ വകുപ്പില്‍ വന്‍തോതില്‍ പിന്‍വാതില്‍ നിയമനങ്ങള്‍ നടക്കുന്നുവെന്ന ആരോപണവുമായി യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്. ആയുഷ് വകുപ്പിന് കീഴില്‍ ഡോക്ടര്‍ തസ്തികകളിലും അതിനു താഴെയുള്ള 900 ത്തോളം തസ്തികകളിലും പാര്‍ട്ടി അനുഭാവികളെ നിയമിച്ചതായാണ് ഫിറോസിന്റെ ആരോപണം.
പിന്‍വാതില്‍ നിയമനം നേടിയവരുടെ പേര്, പാര്‍ട്ടി പശ്ചാത്തലം തുടങ്ങിയ വിവരങ്ങളും ഫിറോസ് പുറത്തുവിട്ടു.
നിയമനങ്ങള്‍ റദ്ദാക്കി സര്‍ക്കാര്‍ സമഗ്രാന്വേഷണം നടത്തണമെന്ന് ലീഗ് നേതാവ് ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ നിയമപരമായും രാഷ്ട്രീയപരമായും അതിനെതിരെ പോരാട്ടം നടത്തുമെന്നും പി കെ ഫിറോസ് വ്യക്തമാക്കി.
---- facebook comment plugin here -----