Kerala
പുത്തുമലയില്‍ കൂട്ട സംസ്‌കാരം; എട്ട് പേരുടെ മൃതദേഹങ്ങളുമായി ആംബുലന്‍സുകള്‍ പുറപ്പെട്ടു
പുത്തുമലയിലെ ഹാരിസണ്‍സ് മലയാളം ലിമിറ്റഡിന്റെ തോട്ടത്തിലാണ് മൃതദേഹങ്ങള്‍ സംസ്‌കരിക്കുക
കല്‍പ്പറ്റ | വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ച, ഇനിയും തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ കൂട്ടത്തോടെ സംസ്‌കരിക്കാന്‍ തീരുമാനം. അഴുകിത്തുടങ്ങിയ എട്ട് മൃതദേഹങ്ങളാണ് ഇന്ന് സംസ്‌കരിക്കുക
മേപ്പാടി കമ്യൂണിറ്റി ഹാളില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ ആംബുലന്‍സില്‍ സംസ്‌കാരസ്ഥലത്തേക്ക് പുറപ്പെട്ടു. പുത്തുമലയിലെ ഹാരിസണ്‍സ് മലയാളം ലിമിറ്റഡിന്റെ തോട്ടത്തിലാണ് മൃതദേഹങ്ങള്‍ സംസ്‌കരിക്കുക. സര്‍വമത പ്രാര്‍ഥനയോടെയാണ് സംസ്‌കാരം നടക്കുക. പുത്തുമലയില്‍ മുന്‍പ് ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ സ്ഥലത്താണ് കൂട്ട സംസ്‌കാരത്തിനുള്ള സൗകര്യം ഒരുക്കിയത്.
---- facebook comment plugin here -----