Kerala
കുര്‍ബാന തര്‍ക്കം; മൂന്ന് വൈദികര്‍ക്കെതിരെ കൂടി കേസ്
അതിക്രമിച്ചു കയറി നാശനഷ്ടങ്ങളുണ്ടാക്കിയതിന് 21 വൈദികര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
കൊച്ചി | കുര്‍ബാന തര്‍ക്കവുമായി ബന്ധപ്പെട്ട് എറണാകുളം അങ്കമാലി അതിരൂപതാ ആസ്ഥാനത്തുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് വൈദികര്‍ക്കെതിരെ കൂടി കേസ്. അതിക്രമിച്ചു കയറി നാശനഷ്ടങ്ങളുണ്ടാക്കിയതിന് 21 വൈദികര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
ജാമ്യമില്ലാ വകുപ്പു പ്രകാരമാണ് കേസ്. വഴി തടഞ്ഞ് സമരം ചെയ്തതിനും കേസെടുത്തു.
സംഘര്‍ഷത്തിനിടെ കൊച്ചി സെന്‍ട്രല്‍ പോലീസ് എസ് ഐ ഉള്‍പ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റിരുന്നു.
---- facebook comment plugin here -----