Connect with us

Kerala

കുര്‍ബാന തര്‍ക്കം: കൂടുതല്‍ അറസ്റ്റിന് പോലീസ് നീക്കം; പ്രശ്‌നപരിഹാരത്തിന് ഇന്ന് ചര്‍ച്ച

ഇന്ന് രാവിലെ 11ന് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചര്‍ച്ച നടത്തും.

Published

|

Last Updated

കൊച്ചി | എറണാകുളം അങ്കമാലി അതിരൂപതാ ആസ്ഥാനത്തുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കൂടുതല്‍ പേര്‍ക്കെതിരെ കേസെടുക്കാന്‍ പോലീസ് നീക്കം. സംഘര്‍ഷത്തിനിടെ കൊച്ചി സെന്‍ട്രല്‍ പോലീസ് എസ് ഐ ഉള്‍പ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റിരുന്നു.

കുര്‍ബാനയെ ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. മേജര്‍ ആര്‍ച്ച് ബിഷപ്പ് ഹൗസില്‍ ഒരു വിഭാഗം വൈദികരുടെ പ്രതിഷേധം തുടരുകയാണ്. പ്രശ്‌നം പരിഹരിക്കാനായി ഇന്ന് രാവിലെ 11ന് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചര്‍ച്ച നടത്തും.

സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടില്‍, ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപലാനി, സമരസമിതി അംഗങ്ങള്‍, വൈദിക സമിതി അംഗങ്ങള്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.