syro malabar sabha
കുര്‍ബാന ഏകീകരണം; അതിരൂപതാ ആസ്ഥാനത്ത് ബിഷപ്പിനെ തടഞ്ഞുവെച്ചു
ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തിനെ വൈദികര്‍ തടഞ്ഞുവെച്ചു
തൃശ്ശൂര്‍ | കുര്‍ബാന ഏകീകരണവുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്ന് തൃശ്ശൂര്‍ അതിരൂപതാ ആസ്ഥാനത്ത് വൈദികരുടെ പ്രതിഷേധം. ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തിനെ വൈദികര്‍ തടഞ്ഞുവെച്ചു. പുതുക്കിയ കുര്‍ബാന ക്രമം നടപ്പിലാക്കുന്നത് നീട്ടിവെക്കണം എന്നാണ് ആവശ്യം. എറണാകുളം അങ്കമാലി അതിരൂപതയില്‍ തീരുമാനം നടപ്പിലാക്കുന്നത് നീട്ടിവെച്ച സാഹചര്യത്തില്‍ അതേ തീരുമാനം തൃശ്ശൂര്‍ അതിരൂപതയും എടുക്കണം എന്നാണ് ആവശ്യം.
എന്നാല്‍, പ്രതിഷേധിക്കുന്ന വൈദികരുടെ ആവശ്യം അംഗീകരിക്കാന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല. ഇതിനെത്തുടര്‍ന്നാണ് ഇദ്ദേഹത്തെ തടഞ്ഞുവെച്ചിരിക്കുന്നത്. വൈദികര്‍ താഴത്തിനെ മുറിക്കുള്ളില്‍ തടഞ്ഞുവെക്കുകയായിരുന്നു. ഏകീകരിച്ച കുര്‍ബാന നാളെ നടക്കാനിരിക്കെയാണ് പ്രതിഷേധം നടക്കുന്നത്.
---- facebook comment plugin here -----