Connect with us

National

ബൈജൂസില്‍ കൂട്ടപിരിച്ചുവിടല്‍

ഡിസൈന്‍, പ്രൊഡക്ഷന്‍, എഞ്ചിനീയറിംഗ് വിഭാഗങ്ങളിലെ ജീവനക്കാരെയാണ് പിരിച്ചുവിട്ടത്.

Published

|

Last Updated

ന്യൂഡല്‍ഹി | ബൈജൂൂസില്‍ ആയിരത്തിലധികം ജീവനക്കാരെ പിരിച്ചുവിട്ടതായി റിപ്പോര്‍ട്ട്. ആറ് മാസത്തിനുള്ളില്‍ രണ്ടാമത്തെ പിരിച്ചുവിടലാണിത്. ഡിസൈന്‍, പ്രൊഡക്ഷന്‍, എഞ്ചിനീയറിംഗ് വിഭാഗങ്ങളിലെ ജീവനക്കാരെയാണ് പിരിച്ചുവിട്ടത്.

ഡിപ്പാര്‍ട്ട്മെന്റിലെ 300 ഓളം ജീവനക്കാര്‍ക്ക് പിങ്ക് സ്ലിപ്പ് ലഭിച്ചതിനാല്‍, എന്‍ജിനീയറിങ് വെര്‍ട്ടിക്കല്‍ വിഭാഗക്കാരെയാണ് ഇത് ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത്.

കഴിഞ്ഞ തവണ 22 ബില്യണ്‍ ഡോളറായിരുന്നു ബൈജൂസിന്റെ ആസ്ഥി. നിലവില്‍ ലോകത്തിലെ ഏറ്റവും ആസ്ഥിതിയുളള എഡ്ടെക് സ്റ്റാര്‍ട്ടപ്പ് കൂടിയാണിത്.  2015-ലാണ ബെജൂസ് സ്ഥാപിതമായത്.

 

Latest