Kerala
കോന്നി താലൂക്ക് ഓഫീസിലെ കൂട്ട അവധി; ജില്ലാ കലക്ടര്‍ തഹസില്‍ദാരോട് വിശദീകരണം തേടി
63 ജീവനക്കാരുള്ള ഓഫീസില്‍ ഇന്ന് 21 പേര്‍ മാത്രമാണ് ഹാജരായത്
പത്തനംതിട്ട | കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാര്‍ കൂട്ട അവധി എടുത്ത് വിനോദ യാത്ര പോയ സംഭവത്തില്‍ തഹസില്‍ദാരോട് വിശദീകരണം തേടി ജില്ലാ കലക്ടര്‍ ദിവ്യ എസ് അയ്യര്‍. സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ റവന്യു മന്ത്രി ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു . ഇതിന് പിറകെയാണ് ഓഫീസില്‍ ഹാജരാക്കാത്ത മുഴുവന്‍ ജീവനക്കാരുടെയും വിശദ വിവരങ്ങള്‍ അടിയന്തരമായി നല്‍കാന്‍ ജില്ലാ കലക്ടര്‍ തഹസില്‍ദാരോട് ആവശ്യപ്പെട്ടിരിക്കുന്നത്.
63 ജീവനക്കാരുള്ള ഓഫീസില്‍ ഇന്ന് 21 പേര്‍ മാത്രമാണ് ഹാജരായത്. കോന്നി തഹസില്‍ദാര്‍ എല്‍ കുഞ്ഞച്ചന്‍ ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥരാണ് അവധിയിലുള്ളത്. 63 ജീവനക്കാരില്‍ 42 പേരാണ് ഓഫീസിലില്ലാത്തത്. ഇതില്‍ അവധി അപക്ഷ നല്‍കിയവര്‍ ഇരുപത് പേര്‍ മാത്രമാണ്.സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ റവന്യു മന്ത്രി ജില്ലാ കലക്ടര്‍ക്ക് ആവശ്യപ്പെട്ടിരുന്നു