പ്രവര്‍ത്തി ദിവസം ജീവനക്കാര്‍ കൂട്ടത്തോടെ ഉല്ലാസയാത്ര പോയ സംഭവത്തില്‍ ജില്ലാ കളക്ടര്‍ അന്വേഷണം തുടങ്ങി. എ ഡി എം ഹാജര്‍ ബുക്ക് അടക്കം പരിശോധിച്ചു. ജനങ്ങളെ ബുദ്ധിമുട്ടിലാക്കിയുള്ള ഉല്ലാസ യാത്ര വിവാദമായപ്പോഴും യാത്ര തുടരുകയാണ് ഉദ്യോഗസ്ഥര്‍. റവന്യൂവകുപ്പ് സി പി ഐക്കു കീഴിലായതിനാല്‍ പാര്‍ട്ടിയുടെ സംരക്ഷണം ലഭിക്കുമെന്ന ഉറപ്പിലാണ് ഉദ്യോഗസ്ഥര്‍ പെരുമാറുന്നതെന്നാണ് സാഹചര്യം വ്യക്തമാക്കുന്നത്. ഉദ്യോഗസ്ഥരുടെ നടപടി ചോദ്യം ചെയ്ത കോന്നി എം എല്‍ എ ജനീഷ് കുമാറിനെതിരെ സി പി ഐ നേതാക്കള്‍ രംഗത്തുവന്നു.
ഉദ്യോഗസ്ഥരുടെ അസാന്നിധ്യത്തില്‍ ബുദ്ധിമുട്ടിലായ ജനത്തോട് ഖേദം പ്രകടിപ്പിച്ച മന്ത്രി കെ രാജനെ ജനീഷ് കുമാര്‍ എം എല്‍ എ പ്രശംസിച്ചു. ജീവനക്കാരെ സംരക്ഷിക്കുന്ന എ ഡി എമ്മിനെ എം എല്‍ എ രൂക്ഷമായി വിമര്‍ശിച്ചു. എ ഡി എമ്മിനെതിരെ മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും പരാതി നല്‍കുമെന്ന് എം എല്‍ എ പറഞ്ഞു.
വീഡിയോ കാണാം