Kerala
കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ കൂട്ടരാജി
രാജിവെച്ചത് ശങ്കർ മോഹനൻ്റെ അടുപ്പക്കാരെന്ന് വിദ്യാർഥികൾ
കോട്ടയം | വിദ്യാർഥി സമരം ഒത്തുതീർപ്പായതിന് പിന്നാലെ കൂട്ടരാജിയുമായി അധ്യാപകരും ജീവനക്കാരും ഉൾപ്പെടെയുള്ളവർ. ഡീൻ ചന്ദ്രമോഹൻ ഉൾപ്പെടെയുള്ളവരാണ് രാജിവെച്ചത്. ഫൌസിയ, വിനോദ്, ബബാനി, പ്രമോദി, നന്ദകുമാർ, സന്തോഷ്, അനിൽ കുമാർ എന്നിവരാണ് രാജിവെച്ച മറ്റുള്ളവർ. ഇവരിൽ ഡിപാർട്ടമെൻ്റ് മേധാവികളും ഉൾപ്പെടും. ഇവരെല്ലാം മുൻ ഡയറക്ടർ ശങ്കർ മോഹനൻ്റെ അടുപ്പക്കാരാണെന്നാണ് വിദ്യാർഥികൾ ആരോപിച്ചു
അധ്യാപകർക്ക് ഗുണനിലവാരമില്ലെന്ന വിദ്യാർഥികളുടെ ആരോപണം അംഗീകരിക്കാനാകില്ലെന്നാണ് രാജിവെച്ചവർ പറയുന്നത്. അതേസമയം, കഴിഞ്ഞ 18ന് തന്നെ രാജി സമർപ്പിച്ചതായും അധ്യാപകർ പറഞ്ഞു.
നാളെ ക്ലാസ് പുനരാംരംഭിക്കാനിരിക്കെയാണ് അധ്യാപകരും ജീവനക്കാരും രാജിവെച്ചത്. ഇത് സ്ഥാപന നടത്തിപ്പിനെ ബാധിക്കുമെന്നാണ് ആശങ്ക.
---- facebook comment plugin here -----