Muslim League Internal Issue
കണ്ണൂര്‍ കൂത്ത്പറമ്പില്‍ മുസ്ലിം ലീഗില്‍ കൂട്ടരാജി
രാജിവെച്ചവരില്‍ കൂത്ത്പറമ്പിലെ ലീഗ് സ്ഥാനാര്‍ഥി പൊട്ടന്‍കണ്ടി അബ്ദുല്ലയും

കണ്ണൂര്‍ | ജില്ലയിലെ കൂത്തുപറമ്പില്‍ മുസ്ലിം ലീഗില്‍ കൂട്ടരാജി. കൂത്ത്പറമ്പ് നിയമസഭാ മണ്ഡലത്തില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ലീഗിനായി മത്സരിച്ച പൊട്ടന്‍കണ്ടി അബ്ദുല്ല, മണ്ഡലം ലീഗ് പ്രസിഡന്റ്, സെക്രട്ടറി എന്നിവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തകര്‍ രാജിവെച്ചത്. പാര്‍ട്ടി പുറത്താക്കിയ നേതാക്കള്‍ക്കൊപ്പം സംസ്ഥാന നേതാക്കള്‍ വേദി പങ്കിട്ടതില്‍ പ്രതിഷേധിച്ചാണ് രാജി. പൊട്ടന്‍കണ്ടി അബ്ദുല്ലയേും ലീഗിലെ മറ്റൊരു ഗള്‍ഫ് വ്യവസായി അടിയോട്ടില്‍ അഹമ്മദിനേയും പിന്തുണക്കുന്ന രണ്ട് ചേരികള്‍ കൂത്ത്പറമ്പ് ലീഗില്‍ നേരത്തെയുണ്ട്. ഇവര്‍ തമ്മില്‍ പല വിഷയങ്ങളിലും അഭിപ്രായ വിത്യാസവും തര്‍ക്കവും പതിവാണ്. ഇതിന്റെ തുടര്‍ച്ചയെന്ന നിലയിലാണ് ഇപ്പോഴത്തെ കൂട്ടാരാജി. കണ്ണൂരില്‍ ലീഗിന് വലിയ സ്വാധീനമുള്ള പ്രദേശങ്ങളിലൊന്നാണ് കൂത്ത്പറമ്പ്.