Connect with us

National

പഞ്ചാബ് കോണ്‍ഗ്രസില്‍ കൂട്ടക്കൊഴിഞ്ഞുപോക്ക്; മുന്‍ മന്ത്രിയുള്‍പ്പെടെ നാല് നേതാക്കള്‍ ബിജെപിയില്‍

ചണ്ഡീഗഡില്‍ ബി ജെ പി ഓഫീസില്‍ കേന്ദ്രമന്ത്രി അമിത്ഷായുടെ സാന്നിധ്യത്തില്‍ നടക്കുന്ന ചടങ്ങിലായിരിക്കും ഇവരുടെ പാര്‍ട്ടി പ്രവേശമെന്നാണ് റിപ്പോര്‍ട്ടുകള്‍

Published

|

Last Updated

ചണ്ഡീഗഡ് | പഞ്ചാബില്‍ കോണ്‍ഗ്രസില്‍ നിന്നും കൂട്ടക്കൊഴിഞ്ഞു പോക്ക്. മുതിര്‍ന്ന നേതാവ് സുനില്‍ ജാഖറിന് പിന്നാലെ കോണ്‍ഗ്രസില്‍ നിന്നും മുന്‍ മന്ത്രിമാരുള്‍പ്പെടെ നാല് കോണ്‍ഗ്രസ് നേതാക്കളാണ് ബി ജെ പിയില്‍ ചേരുന്നത്. ഗുര്‍പ്രീത് സിങ് കങ്ഗാര്‍, ബല്‍ബീര്‍ സിദ്ധു, രാജ് കുമാര്‍ വെര്‍ക, സുന്ദര്‍ ഷാം അറോറ എന്നിവരാണ് കോണ്‍ഗ്രസ് വിട്ട് ബി ജെ പിയില്‍ ചേക്കേറുന്നത്.

ചണ്ഡീഗഡില്‍ ബി ജെ പി ഓഫീസില്‍ കേന്ദ്രമന്ത്രി അമിത്ഷായുടെ സാന്നിധ്യത്തില്‍ നടക്കുന്ന ചടങ്ങിലായിരിക്കും ഇവരുടെ പാര്‍ട്ടി പ്രവേശമെന്നാണ് റിപ്പോര്‍ട്ടുകള്‍.കഴിഞ്ഞ മാസമാണ് മുന്‍ പി സി സി അധ്യക്ഷനായിരുന്ന സുനില്‍ ജാഖര്‍ ബി ജെ പിയില്‍ ചേര്‍ന്നത്. കോണ്‍ഗ്രസ് നേതാക്കള്‍ ഡല്‍ഹിയിലിരുന്നുകൊണ്ട് പഞ്ചാബിലെ പാര്‍ട്ടിയെ നശിപ്പിക്കുകയാണെന്നു ആരോപിച്ചുകൊണ്ടാണ് സുനില്‍ ജാഖര്‍ പാര്‍ട്ടി വിട്ടത്

---- facebook comment plugin here -----

Latest