Connect with us

sys

ലഹരിക്കെതിരെ ജനകീയ പ്രതിരോധം അനിവാര്യം: എസ് വൈ എസ്

എസ് വൈ എസ് മലപ്പുറം ഈസ്റ്റ് ജില്ലയുടെ അംഗത്വ കാമ്പയിനുമായി ബന്ധപ്പെട്ട ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Published

|

Last Updated

മലപ്പുറം | ലഹരി വ്യാപനം ശക്തമായ സാഹചര്യത്തിൽ കരുത്തുള്ള ജനകീയ പ്രതിരോധം  അനിവാര്യമാണെന്ന് എസ് വൈ എസ് സംസ്ഥാന സെക്രട്ടറി എം അബൂബക്കർ പറഞ്ഞു. ലഹരിക്കെതിരെ നിലവിലുള്ള നിയമങ്ങൾ കർശനമാക്കാൻ നിയമ നിർമാണം നടക്കണമെന്നും ലഹരി മാഫിയകൾക്കെതിരെ ശിക്ഷാ നടപടികൾ ശക്തമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരിന് കാവലാളാവുക എന്ന പ്രമേയത്തിൽ എസ് വൈ എസ് മലപ്പുറം ഈസ്റ്റ് ജില്ലയുടെ അംഗത്വ കാമ്പയിനുമായി ബന്ധപ്പെട്ട ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വണ്ടൂർ അൽ ഫുർഖാൻ കാമ്പസിൽ നടന്ന പരിപാടിയിൽ ജില്ലാ പ്രസിഡൻ്റ് സി കെ ഹസൈനാർ സഖാഫി അധ്യക്ഷത വഹിച്ചു. സോൺ ഭാരവാഹികൾ, ആർ ഡി അംഗങ്ങൾ എന്നിവരാണ് ശില്പശാലയിൽ സംബന്ധിച്ചത്.  ജനറൽ സെക്രട്ടറി വി പി എം ഇസ്ഹാഖ്, സി കെ ശക്കീർ വിഷയാവതരണം നടത്തി.

ഭാരവാഹികളായ അബ്ദുർറഹീം കരുവള്ളി, മുഈനുദ്ദീന്‍ സഖാഫി വെട്ടത്തൂര്‍, സി കെ ശക്കീര്‍ അരിമ്പ്ര, സിദ്ദീഖ് സഖാഫി വഴിക്കടവ്, യൂസുഫ് സഅദി പൂങ്ങോട് സംസാരിച്ചു.

Latest