Connect with us

National

എംപിമാരുടെ കൂട്ട സസ്‌പെന്‍ഷന്‍; ഇന്‍ഡ്യ മുന്നണി പ്രതിഷേധം ഇന്ന് ജന്തര്‍ മന്തറില്‍

പാര്‍ലമെന്റില്‍ പ്രതിഷേധിക്കാന്‍ അവസരം ലഭിച്ചില്ലെങ്കിലും സുരക്ഷാ വീഴ്ച ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ജനങ്ങളുമായി നേരിട്ട് ചര്‍ച്ച ചെയ്യാനാണ് ഇന്‍ഡ്യ മുന്നണി തീരുമാനം.

Published

|

Last Updated

ന്യൂഡല്‍ഹി| പാര്‍ലമെന്റില്‍ നിന്ന് എംപിമാരെ കൂട്ടമായി സസ്‌പെന്‍ഡ് ചെയ്ത നടപടിക്കെതിരെ ഇന്‍ഡ്യ മുന്നണി പ്രതിഷേധം ഇന്ന്. ഡല്‍ഹി ജന്തര്‍ മന്തറിലാണ് പ്രതിഷേധം നടക്കുക. പ്രതിഷേധത്തില്‍ പാര്‍ലമെന്റിലെ ഇന്‍ഡ്യ മുന്നണി നേതാക്കള്‍ പങ്കെടുക്കും. പാര്‍ലമെന്റില്‍ പ്രതിഷേധിക്കാന്‍ അവസരം ലഭിച്ചില്ലെങ്കിലും സുരക്ഷാ വീഴ്ച ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ജനങ്ങളുമായി നേരിട്ട് ചര്‍ച്ച ചെയ്യാനാണ് ഇന്‍ഡ്യ മുന്നണി തീരുമാനം.

പ്രക്ഷോഭത്തിന്റെ ഭാഗമായി ജന്തര്‍ മന്തറില്‍ നടക്കുന്ന ധര്‍ണയില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലുമുള്ള ഇന്‍ഡ്യ മുന്നണി നേതാക്കള്‍ പങ്കെടുക്കും. പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ സുരക്ഷാ വീഴ്ച ചര്‍ച്ച ചെയ്യണമെന്ന ആവശ്യം കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിരുന്നില്ല. ഇത് മുന്‍നിര്‍ത്തിയാണ് ഇന്‍ഡ്യ മുന്നണി രാജ്യവ്യാപക പ്രക്ഷോഭത്തിന് ഇന്ന് തുടക്കം കുറിക്കുന്നത്. സുപ്രധാന ബില്ലുകള്‍ പാസാക്കാന്‍ വേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ ഇന്‍ഡ്യ മുന്നണി അംഗങ്ങളെ സസ്‌പെന്‍ഡ് ചെയ്തതെന്ന് പ്രതിപക്ഷം ആരോപണമുന്നയിച്ചിരുന്നു.

 

 

 

Latest