Kerala
തലസ്ഥാനത്തെ കൂട്ടക്കൊല; ജീവന്‍ പൊലിഞ്ഞവര്‍ക്ക് കണ്ണീരോടെ വിട നല്‍കി നാട്
ഫര്‍സാനയുടെ മയ്യിത്ത് ചിറയിന്‍കീഴ് കാട്ടുമുറാക്കല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനിലും അഫ്‌സാന്‍, സല്‍മാ ബീവി, ലത്വീഫ്, ഭാര്യ ഷാഹിദ എന്നിവരുടെ മയ്യിത്തുകള്‍ താഴേ പാങ്ങോട് ജുമാമസ്ജിദ് ഖബര്‍സ്ഥാനിലും ഖബറടക്കി.

തിരുവനന്തപുരം | തലസ്ഥാനത്ത് യുവാവിന്റെ നിഷ്ഠൂരമായ ആക്രമണത്തില്‍ ജീവന്‍ പൊലിഞ്ഞവര്‍ക്ക് കണ്ണീരോടെ വിടപറഞ്ഞ് നാട്.
ആക്രമണം നടത്തിയ അഫാനിന്റെ സുഹൃത്ത് ഫര്‍സാനയുടെ മയ്യിത്ത് ചിറയിന്‍കീഴ് കാട്ടുമുറാക്കല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. അഫാനിന്റെ സഹോദരന്‍ അഫ്‌സാന്‍, വല്യുമ്മ സല്‍മാ ബീവി, ഉപ്പയുടെ സഹോദരന്‍ ലത്വീഫ്, ഇദ്ദേഹത്തിന്റെ ഭാര്യ ഷാഹിദ എന്നിവരുടെ മയ്യിത്തുകള്‍ താഴേ പാങ്ങോട് ജുമാമസ്ജിദ് ഖബര്‍സ്ഥാനിലും മറവ് ചെയ്തു.
ഇന്നലെയാണ് സംസ്ഥാനത്തെയാകെ നടുക്കിയ അരുംകൊലകള്‍ സംഭവിച്ചത്. അഫാന്‍ എന്ന യുവാവ് നാല് കുടുംബാംഗങ്ങളെയും സുഹൃത്തിനെയും ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. മയക്കുമരുന്നിന് അടിമയാണ് ഇയാളെന്നാണ് പോലീസ് പറയുന്നത്.