Connect with us

National

യുപിയില്‍ വെടിക്കെട്ടിനിടെ വന്‍ അപകടം; നാല് കുട്ടികള്‍ മരിച്ചു

ഉത്സവത്തോടനുബന്ധിച്ച് നടന്ന കരിമരുന്ന് പ്രയോഗത്തിനിടെയാണ് സ്ഫോടനമുണ്ടായതെന്ന് പോലീസ് പറഞ്ഞു.

Published

|

Last Updated

ചിത്രക്കൂട്ട്| ഉത്തര്‍പ്രദേശിലെ ചിത്രക്കൂട്ടത്തിലെ ബുന്ദേല്‍ഖണ്ഡ് ഗൗരവ് മഹോത്സവത്തിനിടെയുള്ള വെടിക്കെട്ടിനിടെ വന്‍ അപകടം. സ്‌ഫോടനത്തില്‍ നാല് കുട്ടികള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം. ഉത്സവത്തോടനുബന്ധിച്ച് നടന്ന കരിമരുന്ന് പ്രയോഗത്തിനിടെയാണ് സ്ഫോടനമുണ്ടായതെന്ന് പോലീസ് പറഞ്ഞു.

ചിത്രക്കൂട്ട് ഡിഐജി, ചിത്രക്കൂട്ട് ജില്ലാ ഓഫീസര്‍, എസ്പി, അഡീഷണല്‍ എസ്പി, മറ്റ് ഉദ്യോഗസ്ഥരും സംഭവ സ്ഥലത്തുണ്ട്. ഫോറന്‍സിക് സംഘവും ബോംബ് ഡിസ്‌പോസല്‍ സ്‌ക്വാഡിന്റെ (ബിഡിഎസ്) സംഘവും പരിശോധന നടത്തുകയാണ്. മരിച്ച നാല് കുട്ടികളുടെ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനയച്ചു.

അപകടവുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പ്രയാഗ്രാജ് സോണ്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഭാനു ഭാസ്‌കര്‍ അറിയിച്ചു. എഫ്‌ഐആറില്‍ കൂടുതല്‍ ആളുകളുടെ പേരുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഉന്നതതല അന്വേഷണ സമിതിയെ നിയോഗിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപയും പരുക്കേറ്റവര്‍ക്ക് 50,000 രൂപ ധനസഹായവും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.