Connect with us

National

തമിഴ്‌നാട്ടില്‍ വന്‍ എടിഎം കവര്‍ച്ച; 89 ലക്ഷം നഷ്ടമായി

മൂന്ന് എസ്ബിഐ എടിഎമ്മുകളും വണ്‍ ഇന്ത്യയുടെ ഒരു എടിഎമ്മുമാണ് മോഷ്ടാക്കള്‍ തകര്‍ത്തത്

Published

|

Last Updated

ചെന്നൈ |  തമിഴ്നാട്ടിലെ തിരുവണ്ണാമല ജില്ലയിൽ വന്‍ എടിഎം കവര്‍ച്ച. നാല് എടിഎമ്മുകളില്‍ നിന്നായി 89 ലക്ഷത്തോളം രൂപ അജ്ഞാതർ മോഷ്ടിച്ചു. ഗ്യാസ് കട്ടർ ഉപയോഗിച്ചാണ് എടിഎമ്മുകൾ കുത്തിത്തുറന്നത്.

കവർച്ച ചെയ്യപ്പെട്ട നാല് എടിഎമ്മുകളിൽ മൂന്നെണ്ണം തമിഴ്നാട്ടിലെ കടലൂർ-ചിറ്റൂർ റോഡിലെ പോളൂർ റെയിൽവേ സ്റ്റേഷന് സമീപമുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) യുടേതാണ്. മറ്റൊന്ന് കലസപാക്കം പ്രദേശത്തെ ഒരു സർക്കാർ സ്കൂളിന് മുന്നിലാണ് സ്ഥിതി ചെയ്യുന്നത്. വണ്‍ ഇന്ത്യയുടെതാണ് ഈ എടിഎം. ദേശീയപാത 38ൽ 20 കിലോമീറ്ററിനുള്ളിലായാണ് ഈ എ.ടി.എമ്മുകൾ സ്ഥിതിചെയ്യുന്നത്. രാത്രി ബീറ്റ് പൊലീസ് പരിശോധനക്ക് എത്തിയപ്പോഴാണ് കവർച്ച പുറത്തറിയുന്നത്.

കവർച്ച നടത്തിയ ശേഷം മോഷ്ടാക്കൾ മെഷീനുകൾക്ക് തീയിട്ടതിനാൽ സംഭവസ്ഥലത്ത് നിന്ന് വിരലടയാളങ്ങളും സിസിടിവി ദൃശ്യങ്ങളും വീണ്ടെടുക്കാൻ ഫോറൻസിക് വിദഗ്ദ്ധർക്കും പൊലീസിനും ഏറെ ബുദ്ധിമുട്ടേണ്ടി വന്നതായി റിപ്പോർട്ടുകൾ പറയുന്നു.

 

 

 

Latest