national heralad case
ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ വന്‍ പ്രതിഷേധം: രാഹുല്‍ ഗാന്ധിയും എപിമാരും കസ്റ്റഡിയില്‍
എം പിമാരെ കസ്റ്റഡിയിലെടുത്തത് ബലമായി; 28 മിനുട്ട് റോഡില്‍ കുത്തിയിരുന്ന് രാഹുല്‍
ന്യൂഡല്‍ഹി | നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയാ ഗാന്ധിയെ ഇ ഡി ചോദ്യം ചെയ്യുന്ന രണ്ടാംദിനം കടുത്ത പ്രതിഷേധവുമായി കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധിയടക്കം കോണ്‍ഗ്രസ് എം പിമാര്‍ കൂട്ടത്തോടെ കസ്റ്റഡിയിലെടുത്തു. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഇ ഡി നടപടി തുടങ്ങിയതോടെ കോണ്‍ഗ്രസ് നടത്തുന്ന ഏറ്റവും വലിയ പ്രതിഷേധമാണ് ഇന്ന് ഡല്‍ഹിയില്‍ അരങ്ങേറുന്നത്.
രാഷ്ട്രതി ഭവനിലേക്ക് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ച് വിജയ് ചൗക്കില്‍ പോലീസ് തടഞ്ഞതോടെ നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്. പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. പ്രതിഷേധത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസ് എം പിമാരെയെല്ലാം പോലീസ് വലിച്ചിഴച്ച് അറസ്റ്റ് ചെയ്ത് നീക്കി. കേരളത്തില്‍ നിന്നുള്ള എം പിമാരും ഇതില്‍പ്പെടും. രമ്യ ഹരിദാസ്, കൊടിക്കുന്നില്‍ സുരേഷ് എന്നിവരെ വലിച്ചിഴച്ചാണ് അറസ്റ്റ് ചെയ്തത്.
പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്യാന്‍ പോലീസിന്റെ ആദ്യ ശ്രമം വിജയിച്ചില്ല. രാഹുലിനെ അറസ്റ്റ് ചെയ്യാന്‍ പോലീസ് ശ്രമിച്ചപ്പോള്‍ രാഹുല്‍ ഗാന്ധി കുത്തിയിരുന്ന് പ്രതിഷേധിച്ചു. അറസ്റ്റിന് വഴങ്ങില്ലെന്ന് അറിയിച്ച് രാഹുല്‍ റോഡില്‍ ഇരിക്കുകയായിരുന്നു. 20 മിനുട്ടോളം രാഹുല്‍ ഒറ്റക്ക് റോഡിലിരുന്നു. എന്നാല് പ്രദേശത്ത് നിന്നും മാധ്യമങ്ങളെയടക്കം നീക്കി രാഹുലിനെ അറസ്റ്റ് ചെയ്യാനാണ് പോലീസ് ശ്രമിച്ചത്. റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുന്ന രാഹുലിന് ചുറ്റും പോലീസ് ആദ്യം വലയം തീര്‍ത്തു. തുടര്‍ന്ന് രാഹുലിന്റെ അഗംരക്ഷകള്‍ക്കിടയിലൂടെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. രാഹുലിനെ വാനില്‍ പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. ഏത് സ്‌റ്റേഷനിലേക്കാണ് കൊണ്ടുപോയതെന്ന് വ്യക്തമല്ല.
എന്നാല്‍ രാഹുല്‍ ഗാന്ധി അറസ്റ്റ് ചെയ്ത വാര്‍ത്ത വന്ന ഉടന്‍ സി ആസ്ഥാനത്തും കോണ്‍ഗ്രസ് നടത്തുന്ന പ്രതിഷധം സംഘര്‍ഷത്തിലേക്ക് നീങ്ങി. എ ഐ സി സി ആസ്ഥാനത്ത് ധര്‍ണ ഇരുന്ന പ്രവര്‍ത്തകര്‍ റോഡിലേക്ക് ഇറങ്ങുകയായിരുന്നു. പോലീസുമായി ഡല്‍ഹിയില് പലയിടത്തും കോണ്‍ഗ്രസ് പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഏറ്റമുട്ടി. പലയിടത്തും സംഘര്‍ഷാവസ്ഥ ഇപ്പോഴും തുടരുകയാണ്.