Connect with us

Kerala

ബ്രൂവറിയില്‍ ഭീമമായ അഴിമതി; പ്രതിപക്ഷം പിണറായിയുടെ ചൊല്‍പ്പടിക്ക് നില്‍ക്കുന്നു: വി മുരളീധരന്‍

വാര്‍ത്താ സമ്മേളനത്തിനപ്പുറം അഴിമതി പുറത്തുകൊണ്ടുവരാന്‍ വി ഡി സതീശന്‍ ഒന്നും ചെയ്യില്ല.

Published

|

Last Updated

ന്യൂഡല്‍ഹി | പാലക്കാട്ട് ബ്രൂവറിക്ക് അനുമതി നല്‍കിയതില്‍ ഭീമമായ അഴിമതിയെന്ന് മുന്‍ കേന്ദ്ര മന്ത്രി വി മുരളീധരന്‍. പൊതുമേഖലാ സ്ഥാപനമായ മലബാര്‍ ഡിസ്റ്റിലറിയെ അവഗണിച്ച് ഇന്‍ഡോറില്‍ നിന്ന് സ്വകാര്യ കമ്പനിയായ ഒയാസിസിനെ മദ്യനയത്തില്‍ ഭേദഗതി വരുത്തി കൊണ്ടുവന്നതില്‍ അഴിമതിയുണ്ട്.

മറ്റ് വകുപ്പുകളുമായി ആലോചിക്കാതെ എക്‌സൈസ് വകുപ്പ് ഏകപക്ഷീയമായി മുന്നോട്ട് പോകുന്നത് ദുരൂഹമാണ്. ഡല്‍ഹി മദ്യനയ അഴിമതിയില്‍ ഉള്‍പ്പെട്ട കമ്പനിയുമായുള്ള ഇടപാട് പിണറായി-കെജ്‌രിവാള്‍ ബന്ധത്തിന്റെ ഭാഗമാണോയെന്ന് മുരളീധരന്‍ ചോദിച്ചു.

പിണറായി വിജയന്റെ ചൊല്‍പ്പടിക്ക് നില്‍ക്കുന്ന പ്രതിപക്ഷമാണ് കേരളത്തില്‍. വാര്‍ത്താ സമ്മേളനത്തിനപ്പുറം അഴിമതി പുറത്തുകൊണ്ടുവരാന്‍ വി ഡി സതീശന്‍ ഒന്നും ചെയ്യില്ല. ബ്രൂവറി ഇടപാടില്‍ ബി ജെ പി നിയമവഴി തേടുമെന്ന് മുരളീധരന്‍ വ്യക്തമാക്കി. വിയോജിപ്പുണ്ടെന്ന് പറഞ്ഞ് തടിതപ്പാതെ സി പി ഐ തുടര്‍നടപടികളോട് സഹകരിക്കാതെയിരിക്കുമോ എന്നും മുന്‍ കേന്ദ്രമന്ത്രി ചോദിച്ചു.

 

---- facebook comment plugin here -----

Latest