Connect with us

drugs seized

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ ലഹരി വേട്ട; മലയാളി പിടിയില്‍

സിംബാബ്‌വെയില്‍ നിന്ന് വന്ന പാലക്കാട് സ്വദേശി മുരളീധരന്‍ നായര്‍ അറസ്റ്റിലായി.

Published

|

Last Updated

കൊച്ചി | നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ലഹരി മരുന്നിന്റെ വന്‍ ശേഖരവുമായി വിദേശത്ത് നിന്ന് വന്നയാള്‍ പിടിയില്‍. 60 കോടി രൂപ വരുന്ന 30 കിലോ മെഥാക്വിനോള്‍ ആണ് പിടികൂടിയത്. സിംബാബ്‌വെയില്‍ നിന്ന് വന്ന പാലക്കാട് സ്വദേശി മുരളീധരന്‍ നായര്‍ അറസ്റ്റിലായി.

സിംബാബ്‌വെയില്‍ നിന്ന് ദോഹ വിമാനത്താവളം വഴിയാണ് ഇയാള്‍ കൊച്ചിയില്‍ ഇറങ്ങിയത്. ഇവിടെ നിന്ന് വിമാനത്തില്‍ ഡല്‍ഹിയിലേക്ക് പോകുകയായിരുന്നു ലക്ഷ്യം. ബാഗേജില്‍ പ്രത്യേകം അറയിലായിരുന്നു ലഹരി മരുന്നുകള്‍.

ആര്‍ക്ക് വേണ്ടിയാണ് കൊച്ചി വിമാനത്താവളം വഴി ലഹരി കടത്തിയതെന്ന് നാരക്കോട്ടിക്‌സ് വിഭാഗം അന്വേഷിക്കുന്നുണ്ട്.

Latest