Connect with us

National

ഗുജറാത്തില്‍ വന്‍ മയക്കുമരുന്നു വേട്ട; 518 കിലോ കൊക്കെയ്ന്‍ പിടികൂടി

ഡല്‍ഹി പോലീസും ഗുജറാത്ത് പോലീസും സംയുക്തമായി നടത്തിയ റെയ്ഡിലാണ് ഇവ പിടിച്ചെടുത്തത്

Published

|

Last Updated

അഹമ്മദാബാദ് |    ഗുജറാത്തിലെ അന്‍കലേശ്വരില്‍ 518 കിലോ കൊക്കെയ്ന്‍ പിടികൂടി. വിപണിയില്‍ ഇതിന് 5000 കോടി രൂപ വിലവരും. ഡല്‍ഹി പോലീസും ഗുജറാത്ത് പോലീസും സംയുക്തമായി നടത്തിയ റെയ്ഡിലാണ് ഇവ പിടിച്ചെടുത്തത്. അവ്കാര്‍ ഡ്രഗ്സ് എന്ന കമ്പനിയില്‍ നിന്നാണ് ഇവ കണ്ടെടുത്തത്.

ഈ മാസം ആദ്യം ഡല്‍ഹിയില്‍ 562 കിലോ കൊക്കെയിന്‍ പോലീസ് പിടികൂടിയിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം 208 കിലോ കൊക്കയിന്‍ കൂടി കണ്ടെത്തി. ഇതിന്റെ ചുവടുപിടിച്ച് നടത്തിയ അന്വേഷണത്തില്‍് രമേഷ് നഗറില്‍ പിടികൂടിയ കൊകെയ്ന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ അവ്കാര്‍ ഡ്രഗ്സ് വഴിയാണ് എത്തിയതെന്ന് കണ്ടെത്തി. തുടര്‍ന്നാണ് അവ്കാര്‍ ഡ്രഗ്സില്‍ റെയ്ഡ് നടത്തി 518 കിലോ കൊകെയ്ന്‍ പിടികൂടുകയായിരുന്നു.

Latest