Kerala
കൊല്ലം നഗരത്തില്‍ വന്‍ ലഹരി വേട്ട
109 ചാക്ക് നിരോധിക പുകയില ഉല്‍പ്പന്നങ്ങള്‍ കടത്തിയ വാഹനം ഉപേക്ഷിച്ച് പ്രതി ഓടി രക്ഷപ്പെട്ടു

കൊല്ലം | കൊല്ലം നഗരത്തില്‍ 109 ചാക്ക് നിരോധിക പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി. കൊല്ലം വെസ്റ്റ് പോലീസിന്റെ വാഹന പരിശോധനക്കിടെയാണ് വന്‍ ലഹരി വേട്ട നടന്നത്.
വാഹനത്തില്‍ കടത്തുകയായിരുന്ന ലഹരി വസ്തുക്കള്‍ പിടിയിലാകുമെന്നു മനസ്സിലായതോടെ വാഹനം ഡിവൈഡറില്‍ ഇട്ടിച്ചു നിര്‍ത്തി പ്രതി ഓടി രക്ഷപ്പെട്ടു. ഉപേക്ഷിക്കപ്പെട്ട വാഹനവും ലഹരിവസ്തുക്കളും പോലീസ് കസ്റ്റഡിയില്‍ എടുത്തു. പ്രതിയെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായും ഇയാളെ ഉടന്‍ കസ്റ്റഡിയിലെടുക്കുമെന്നും പോലീസ് അറിയിച്ചു.
---- facebook comment plugin here -----