Kerala
പെരുമ്പാവൂരിൽ വൻ ലഹരി വേട്ട
പെരുമ്പാവൂര്‍ പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
പെരുമ്പാവൂര്‍ | എറണാകുളം പെരുമ്പാവൂരില്‍ ലക്ഷങ്ങളുടെ നിരോധിത പുകയില ഉത്പന്നങ്ങളുമായി മൂന്ന് പേര്‍ പിടിയില്‍.എടപ്പാള്‍ സ്വദേശി കമറുദ്ദീന്‍ രണ്ട് ഇതര സംസ്ഥാനക്കാരുമാണ് പിടിയിലായത്.
വിദേശരാജ്യങ്ങളില്‍ വില്‍ക്കുന്ന സിഗരറ്റുകള്‍, ഹാന്‍സ് പാന്‍പരാഗ് അടക്കമുള്ള നിരോധിത പുകയില ഉല്‍പ്പന്നങ്ങളാണ് പെരുമ്പാവൂര്‍ മുടിക്കല്‍ തടി ഡിപ്പോക്ക് സമീപത്തുള്ള സ്വകാര്യ ഗോഡൗണില്‍ നിന്നും പിടികൂടിയത്.
പെരുമ്പാവൂര്‍ പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
---- facebook comment plugin here -----