Kerala
കോട്ടയത്ത് വന്‍ ഹാന്‍സ് വേട്ട; പിടികൂടിയത് 3,750 പായ്ക്കറ്റ്, രണ്ട് അസം സ്വദേശികള്‍ അറസ്റ്റില്‍
അസമിലെ സോനിത്പൂര്‍ സ്വദേശികളായ അമീര്‍ അലി, ജാബിര്‍ ഹുസൈന്‍ എന്നിവരെയാണ് കോട്ടയം നര്‍കോട്ടിക്‌സ് സെല്‍ അറസ്റ്റ് ചെയ്തത്.

കോട്ടയം | കോട്ടയത്ത് 3,750 പായ്ക്കറ്റ് ഹാന്‍സുമായി രണ്ട് അസം സ്വദേശികള്‍ അറസ്റ്റില്‍. അസമിലെ സോനിത്പൂര്‍ സ്വദേശികളായ അമീര്‍ അലി, ജാബിര്‍ ഹുസൈന്‍ എന്നിവരെയാണ് കോട്ടയം നര്‍കോട്ടിക്‌സ് സെല്‍ അറസ്റ്റ് ചെയ്തത്. ഇവര്‍ താമസിച്ചിരുന്ന കോട്ടയം കുമാരനല്ലൂര്‍ മില്ലേനിയം ലക്ഷം വീട് കോളനിയിലെ വാടക വീട്ടില്‍ നിന്നാണ് ഹാന്‍സ് ശേഖരം കണ്ടെത്തിയത്.
നിരോധിത പുകയില ഉത്പന്നമായ ഹാന്‍സ് വന്‍തോതില്‍ കടത്തിക്കൊണ്ടുവന്ന് ആവശ്യക്കാര്‍ക്ക് രഹസ്യമായി വില്‍പന നടത്തിവരികയായിരുന്നു ഇവര്‍. കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സേനയായ ഡാന്‍സാഫും കോട്ടയം ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും സംയുക്തമായാണ് പ്രതികളെ പിടികൂടിയത്.
പിടിച്ചെടുത്ത ഹാന്‍സിന് വിപണിയില്‍ രണ്ട് ലക്ഷം രൂപയോളം വില വരും. അസമില്‍ നിന്ന് അടക്കം ഹാന്‍സ് കൊണ്ടുവന്ന് ചില്ലറ വില്‍പനക്കാര്‍ക്ക് നല്‍കിയാണ് പ്രതികള്‍ പണം സമ്പാദിച്ചിരുന്നത്. ഡാന്‍സാഫ് സംഘാംഗങ്ങള്‍ക്കൊപ്പം എസ് ഐ. അനുരാജ്, ഷൈജു രാഘവന്‍, എ എസ് ഐ. സന്തോഷ് ഗിരിപ്രസാദ്, സിബിച്ചന്‍, ലിജു തുടങ്ങിയവര്‍ റെയ്ഡിന് നേതൃത്വം നല്‍കി.