Connect with us

International

നേപ്പാളില്‍ വന്‍ ഭൂചലനം; 7.1 തീവ്രത രേഖപ്പെടുത്തി

ഉത്തരേന്ത്യയിലെ വിവിധ സ്ഥലങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു.

Published

|

Last Updated

കാഠ്മണ്ഡു| നേപ്പാളില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. നേപ്പാളിലെ നോബുഷെയില്‍ നിന്ന് 93 കിലോമീറ്റര്‍ വടക്ക് കിഴക്കാണ് ഭൂചലനമുണ്ടായത്. രാവിലെ 6.35 നാണ് ഭൂചലനം ഉണ്ടായത്.

ഭൂമിക്കടിയില്‍ പത്തുകിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം ഉണ്ടായത്. ഭൂചലനത്തില്‍ കാഠ്മണ്ഡുവില്‍ അടക്കം പ്രകമ്പനമുണ്ടായി. നേപ്പാളില്‍ ഇടയ്ക്കിടെ ഭൂചലനം അനുഭവപ്പെടാറുണ്ട്.

ഇതിന് പിന്നാലെ ഉത്തരേന്ത്യയിലെ വിവിധ സ്ഥലങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. ഡല്‍ഹിയിലും ബിഹാറിലും ചിലയിടങ്ങളില്‍ പ്രകമ്പനമുണ്ടായതായാണ് റിപ്പോര്‍ട്ട്.

ഭൂചലനത്തില്‍ നേപ്പാളില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ടോ എന്ന കാര്യം വ്യക്തമായിട്ടില്ല. ഭൂകമ്പത്തിന്റെ ആഘാതം വിലയിരുത്താന്‍ നേപ്പാളിലെയും ഇന്ത്യയിലെയും എമര്‍ജന്‍സി റെസ്പോണ്‍സ് ടീമുകള്‍ സജ്ജമാണ്. ഉദ്യോഗസ്ഥര്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണ്.

 

Latest