International
പാപ്പുവ ന്യൂഗിനിയയില്‍ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പുമായി യു എസ്
പ്രഭവകേന്ദ്രത്തിന്റെ 1000 കിലോ മീറ്റര്‍ ചുറ്റളവില്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ജക്കാര്‍ത്ത | പാപ്പുവ ന്യൂഗിനിയയില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. സംഭവത്തെ തുടര്‍ന്ന് യു എസ് ജിയോളജി വകുപ്പ് സുനാമി മുന്നറിയിപ്പ് നല്‍കി.കിഴക്കന്‍ പ്രദേശത്താണ് ഭൂചലനമുണ്ടായതെന്നാണ് ആദ്യ റിപ്പോര്‍ട്ട്. 61 കിലോ മീറ്റര്‍ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.
പ്രഭവകേന്ദ്രത്തിന്റെ 1000 കിലോ മീറ്റര്‍ ചുറ്റളവില്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.നിരന്തരമായി ഭൂകമ്പമുണ്ടാവുന്ന പ്രദേശങ്ങളിലൊന്നാണ് പപ്പുവ ന്യുഗിനിയ. പപ്പുവ ന്യൂഗിനിയയുടെ അയല്‍രാജ്യമായ ഇന്തോനേഷ്യയില്‍ 2004ലുണ്ടായ ഭൂകമ്പത്തെ തുടര്‍ന്നുണ്ടായ സുനാമിയില്‍ മേഖലയില്‍ 220,000 പേര്‍ മരിച്ചിരുന്നു.
---- facebook comment plugin here -----