Connect with us

National

ഗുജറാത്തിലെ ഡീസയില്‍ പടക്ക നിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; 17 പേര്‍ മരിച്ചു

കെട്ടിടത്തിന്റെ സ്ലാബ് തകര്‍ന്നത് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കി. ഇതാണ് മരണ നിരക്ക് കൂടാന്‍ ഇടയാക്കിയത്.

Published

|

Last Updated

അഹമ്മദാബാദ് | ഗുജറാത്തില്‍ പടക്ക നിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം. ബാനസ്‌കാന്ത ജില്ലയിലെ ഡീസയില്‍ ദീപക് ട്രേഡേഴ്‌സ് എന്ന പടക്ക നിര്‍മാണശാലയിലും ഗോഡൗണിലുമുണ്ടായ പൊട്ടിത്തെറിയിലും തുടര്‍ന്നുണ്ടായ തീപ്പിടിത്തത്തിലും 17 തൊഴിലാളികള്‍ മരിച്ചു. രക്ഷപ്പെടുത്തിയ അഞ്ചുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഫാക്ടറിയിലെ ബോയ്‌ലര്‍ പൊട്ടിത്തെറിച്ചാണ് അപകടമെന്നാണ് സൂചന. കെട്ടിടത്തിന്റെ സ്ലാബ് തകര്‍ന്നത് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കി. ഇതാണ് മരണ നിരക്ക് കൂടാന്‍ ഇടയാക്കിയത്. സ്ത്രീകളും കുട്ടികളും മരണപ്പെട്ടവരില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. മധ്യപ്രദേശില്‍ നിന്നുള്ള അതിഥി തൊഴിലാളികളാണ് സ്‌ഫോടനത്തിന് ഇരയായവരില്‍ ഭൂരിഭാഗവും എന്ന് അധികൃതര്‍ പറയുന്നു. എത്ര പേരാണ് കെട്ടിടത്തിനുള്ളില്‍ പെട്ടുപോയതെന്ന കാര്യ വ്യക്തമല്ല.

രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഡീസ മുന്‍സിപ്പാലിറ്റിയിലെ അഗ്നിശമന സേനാ വിഭാഗവും 108 ആംബുലന്‍സ് സംഘവും പോലീസും സ്ഥലത്തുണ്ട്.

 

Latest