International
ഇറാനിലെ ഷഹീദ് രജായി തുറമുഖത്ത് വൻ സ്ഫോടനം; നാല് മരണം, 500ലധികം പേര്‍ക്ക് പരുക്ക്
തുറമുഖത്ത് ധാരാളം തൊഴിലാളികള്‍ ഉണ്ടായിരുന്നതിനാല്‍ അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയോ കൊല്ലപ്പെടുകയോ ചെയ്തിരിക്കാമെന്ന് തസ്നിം വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ടെഹ്‌റാന്‍ | ഇറാനിലെ ബന്ദര്‍ അബ്ബാദ് നഗരത്തിലെ ഷഹീദ് രജായി തുറമുഖത്ത് വന്‍ സ്‌ഫോടനം.നാല് മരണം റിപോര്‍ട്ട് ചെയ്തു. 500ലധികം പേര്‍ക്ക് പരുക്കുപറ്റിയതായാണ് വിവരം.
അപകടത്തെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി തുറമുഖത്തിന്റെ പ്രവര്‍ത്തനങ്ങള്‍ താത്ക്കാലികമായി നിര്‍ത്തിവച്ചു.
തുറമുഖത്ത് സൂക്ഷിച്ചിരുന്ന കണ്ടെയ്‌നറുകള്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം.പരുക്കുപറ്റിയവരെ ആശുപത്രിയിലേക്ക് മാറ്റി.തുറമുഖത്ത് ധാരാളം തൊഴിലാളികള്‍ ഉണ്ടായിരുന്നതിനാല്‍ അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയോ കൊല്ലപ്പെടുകയോ ചെയ്തിരിക്കാമെന്ന് തസ്നിം വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
സ്ഫോടനത്തിന്റെ ആഘാതത്തില്‍ ഒരു കിലോമീറ്ററോളം ചുറ്റളവിലുള്ള കെട്ടിടങ്ങളുടെ ജനാലകള്‍ തകര്‍ന്നതായാണ് ഇറാനിയന്‍ മാധ്യമങ്ങള്‍ വ്യക്തമാക്കുന്നത്.രാജ്യത്തെ ഏറ്റവും വലിയ തുറമുഖമാണിത്.
MAJOR EXPLOSION AT IRANIAN PORT: An explosion occurred at Iran’s strategic Shahid Rajaee port in Bandar Abbas, injuring at least 80 people who have been transferred to hospitals across Hormozgan province, according to local emergency services. Residents reported the blast was… pic.twitter.com/CHD1FPURX2
— Crown Intelligence Group (@crownintelgroup) April 26, 2025