National
താനെയില്‍ കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ സ്‌ഫോടനം; ആറ് മരണം
മുപ്പതിലധികം പേര്‍ക്ക് പരുക്കേറ്റതായി വിവരം
മുംബൈ| മഹാരാഷ്ട്രയിലെ ഡോംബിവലിയിലെ കെമിക്കല്‍ ഫാക്ടറില്‍ വന്‍ സ്‌ഫോടനം. സ്‌ഫോടനത്തില്‍ ആറ് പേര്‍ മരിക്കുകയും മുപ്പതിലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഡോംബിവലിയിലെ കെമിക്കല്‍ ഫാക്ടറിയിലാണ് വ്യാഴാഴ്ച സ്‌ഫോടനമുണ്ടായത്.
നിരവധി പേര്‍ ഫാക്ടറിക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഡോംബിവലി എംഐഡിസി (മഹാരാഷ്ട്ര ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍) സമുച്ചയത്തിന്റെ കെമിക്കല്‍ ഫാക്ടറിയിലാണ് അപകടമുണ്ടായത്. പ്രദേശത്ത് തുടര്‍ച്ചയായി മൂന്ന് തവണ പൊട്ടിത്തെറികളുണ്ടായതായാണ് ദൃസാക്ഷികള്‍ പറയുന്നത്.
അഗ്‌നിശമന സേന തീയണക്കാനുളള ശ്രമങ്ങള്‍ തുടരുകയാണ്.എട്ട് പേരെ രക്ഷപ്പെടുത്തിയതായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി പറഞ്ഞു. പരുക്കേറ്റവരെ ചികിത്സിക്കുന്നതിനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയതായും കൂടുതല്‍ ആംബുലന്‍സുകളെ സംഭവസ്ഥലത്തേക്ക് എത്തിച്ചതായും അദ്ദേഹം പറഞ്ഞു.
Dombivli Blast Update: At least 35 people were reportedly injured after a boiler blast occurred in the boiler of Amber Chemical Company located in Phase 2 of the MIDC area in Thane’s Dombivli.#Dombivli #DombivliFire #Thane #Maharashtra #Fire pic.twitter.com/OjMjmnFb4H
— Siraj Noorani (@sirajnoorani) May 23, 2024
Fire breaks out due to a boiler #explosion in a factory located in the MIDC area in #Dombivli, #Maharashtra.
More than four fire tenders rushed to the site.
Details awaited. pic.twitter.com/DgyCVRy1cL
— Siraj Noorani (@sirajnoorani) May 23, 2024
സ്‌ഫോടനത്തെ തുടര്‍ന്ന് രാസവസ്തുക്കള്‍ അടങ്ങിയ ഡ്രമ്മുകള്‍ പൊട്ടി. പൊട്ടത്തെറിയുടെ തീവ്രതയില്‍ സമീപത്തെ വീടുകളുടെ ജനല്‍ ചില്ലുകളും തകര്‍ന്നു. സ്‌ഫോടനം നടക്കുമ്പോള്‍ പകല്‍ ഷിഫ്റ്റില്‍ ഉണ്ടായിരുന്ന തൊഴിലാളികള്‍ ഫാക്ടറിക്കുള്ളില്‍ ഉണ്ടായിരുന്നു.