Connect with us

Kerala

തൃശൂരില്‍ വന്‍ സാമ്പത്തിക തട്ടിപ്പ്; 100 പേര്‍ക്ക് 10 കോടി നഷ്ടപ്പെട്ടു

പ്രവാസി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ പേരില്‍ പന്ത്രണ്ട് ശതമാനം പലിശ വാദ്ഗാനം ചെയ്താണ് പ്രവാസികളില്‍ നിന്നും നിക്ഷേപം സ്വീകരിച്ചത്.

Published

|

Last Updated

തൃശൂര്‍| തൃശൂരില്‍ വീണ്ടും വന്‍ സാമ്പത്തിക തട്ടിപ്പ്. പ്രവാസി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ പേരില്‍ പന്ത്രണ്ട് ശതമാനം പലിശ വാദ്ഗാനം ചെയ്ത് പ്രവാസികളില്‍ നിന്നും നിക്ഷേപം സ്വീകരിച്ച് തട്ടിപ്പ് നടത്തിയെന്നാണ് പരാതി. നൂറുപേരില്‍ നിന്നായി പത്തു കോടിയാണ് തട്ടിപ്പ് നടത്തിയത്.

കഴിഞ്ഞ ഫെബ്രുവരി മുതല്‍ നിക്ഷേപകര്‍ക്ക് മുതലുമില്ല പലിശയുമില്ല എന്നതാണ് അവസ്ഥ. ഒരുലക്ഷം രൂപ മുതല്‍ മുപ്പത്തിയഞ്ച് ലക്ഷം രൂപ വരെ നഷ്ടപ്പെട്ടവരുണ്ട്. കമ്പനിയുടെ ഓഫീസുകള്‍ പൂട്ടിയതോടെ മാനസികമായി തകര്‍ന്ന അവസ്ഥയിലാണ് നിക്ഷേപകര്‍. പോലീസില്‍ പരാതി നല്‍കിയിട്ടും കമ്പനി ഉടമകളെ പോലീസ് സംരക്ഷിക്കുകയാണെന്നും നിക്ഷേപകര്‍ പരാതി പറയുന്നു.