National
ഗുജറാത്ത് പോലീസ് സ്റ്റേഷനില്‍ വന്‍ തീപിടിത്തം; കോമ്പൗണ്ടിലെ 25ലധികം വാഹനങ്ങള്‍ കത്തി നശിച്ചു
സ്റ്റേഷന്‍ കോമ്പൗണ്ടില്‍ ഉണ്ടായിരുന്ന ഒരു വാഹനത്തില്‍ നിന്നാണ് തീ പടര്‍ന്നതെന്ന് നാദിയാദ് അഗ്‌നിശമന വിഭാഗം ഫയര്‍ സൂപ്രണ്ട് ദീക്ഷിത് പട്ടേല്‍ പറഞ്ഞു.

ഗാന്ധിനഗര്‍| ഗുജറാത്തിലെ ഖേഡ ജില്ലയിലെ പോലീസ് സ്റ്റേഷനില്‍ തീപിടിത്തം. ബൈക്കുകളും ഓട്ടോറിക്ഷകളും കാറുകളും ഉള്‍പ്പടെ 25ലധികം വാഹനങ്ങള്‍ കത്തി നശിച്ചു. ആളപായമൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഒന്നര മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമായത്. നാദിയാദ് അഗ്‌നിശമന സേനയും അഹമ്മദാബാദ്, മെഹമ്മദ്വാഡ് എന്നിവിടങ്ങളിലെ ഒഎന്‍ജിസി സംഘവും ചേര്‍ന്നാണ് തീ അണച്ചത്.
സ്റ്റേഷന്‍ കോമ്പൗണ്ടില്‍ ഉണ്ടായിരുന്ന ഒരു വാഹനത്തില്‍ നിന്നുമാണ് തീ പടര്‍ന്നതെന്ന് നാദിയാദ് അഗ്‌നിശമന വിഭാഗം ഫയര്‍ സൂപ്രണ്ട് ദീക്ഷിത് പട്ടേല്‍ പറഞ്ഞു. രാസവസ്തുക്കള്‍ നിറച്ച ചില വാഹനങ്ങളും കോമ്പൗണ്ടില്‍ ഉണ്ടായിരുന്നു. ഇതാണ് തീപിടിത്തം വ്യാപിക്കാന്‍ കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.