Connect with us

Eranakulam

കൊച്ചിയിലെ ആക്രിക്കടയില്‍ വന്‍ തീപിടിത്തം; അണയ്ക്കാന്‍ തീവ്രശ്രമം

ചെമ്പുമുക്കിന് സമീപത്തെ ആക്രിക്കടയിലാണ് ഇന്ന് രാവിലെ തീപിടിത്തമുണ്ടായത്.

Published

|

Last Updated

കൊച്ചി | കൊച്ചിയില്‍ ആക്രിക്കടയില്‍ വന്‍ തീപിടിത്തം. ചെമ്പുമുക്കിന് സമീപത്തെ ആക്രിക്കടയിലാണ് ഇന്ന് രാവിലെ തീപിടിത്തമുണ്ടായത്. അഗ്നിശമനയെത്തി തീ അണയ്ക്കാന്‍ തീവ്രശ്രമം നടത്തിവരികയാണ്.

പ്രദേശത്താകെ കടുത്ത തോതില്‍ പുക മൂടിയിട്ടുണ്ട്. ഈ ഭാഗത്ത് നിന്ന് ആളുകളെ മാറ്റിയിട്ടുണ്ട്.

തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

 

Latest