Kerala
ഇടുക്കി തങ്കമണിയില്‍ വ്യാപാരശാലയില്‍ വന്‍ തീപിടുത്തം; 12 ല്‍പരം ഗ്യാസ് സിലണ്ടറുകള്‍ പൊട്ടിത്തെറിച്ചു
തീപിടുത്തത്തില്‍ കട പൂര്‍ണമായും കത്തിനശിച്ചു. തീ അടുത്തുളള സ്ഥാപനങ്ങളിലേയ്ക്കും പടര്‍ന്ന് പിടിച്ചു.
ഇടുക്കി| ഇടുക്കി തങ്കമണിയില്‍ വ്യാപാര സ്ഥാപനത്തില്‍ ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ച് വന്‍ അഗ്നിബാധ. അപകടത്തില്‍ പന്ത്രണ്ടിലേറെ ഗ്യാസ് സിലണ്ടറുകള്‍ പൊട്ടിത്തെറിച്ചു. ഇതേതുടര്‍ന്നുണ്ടായ തീപിടുത്തത്തില്‍ കട പൂര്‍ണമായും കത്തിനശിച്ചു. തീ അടുത്തുളള സ്ഥാപനങ്ങളിലേയ്ക്കും പടര്‍ന്ന് പിടിച്ചു. പുലര്‍ച്ച 5.50 ഓടെയാണ് അഗ്‌നിബാധയുണ്ടായത്.
തങ്കമണി കല്ലുവിള പുത്തന്‍വീട്ടില്‍ ജോയിയുടെ കല്ലുവിള സ്റ്റോഴ്‌സ് എന്ന സ്ഥാപനത്തിലാണ് തീപിടുത്തമുണ്ടായത്. കെട്ടിടം പൂര്‍ണ്ണമായും കത്തിനശിച്ചതായാണ് വിവരം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
പാചകവാതക സിലണ്ടറുകള്‍ സ്റ്റോക്ക് ചെയ്തിരുന്നതാണ് വന്‍ തീപിടുത്തത്തിന് കാരണമായത്. ഇടുക്കിയില്‍ നിന്നുള്ള രണ്ട് അഗ്‌നിരക്ഷാ സേന യൂണിറ്റെത്തി തീയണച്ചു. അപകടത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.