Kerala
ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ വന്‍ തീപ്പിടിത്തം
ഇന്ന് വൈകിട്ട് നാലരയോടെയുണ്ടായ തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

കൊച്ചി | ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ വന്‍ തീപ്പിടിത്തം. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ഏഴോളം ഫയര്‍ ഫോഴ്‌സ് യൂനിറ്റുകള്‍ ചേര്‍ന്ന് തീയണയ്ക്കാന്‍ തീവ്ര ശ്രമം നടത്തിവരികയാണ്. കൂടുതല്‍ യൂനിറ്റുകള്‍ തീയണയ്ക്കാനായി എത്തിച്ചേരുമെന്നാണ് വിവരം.
ഇന്ന് വൈകിട്ട് നാലരയോടെയുണ്ടായ തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
തീപ്പിടിത്തമുണ്ടായ ഭാഗത്തേക്ക് വെള്ളമെത്തിക്കുക ശ്രമകരമായ ദൗത്യമാണ്. ഇതാണ് തീയണയ്ക്കുന്നതില്‍ പ്രധാന പ്രതിസന്ധിയാകുന്നത്.
---- facebook comment plugin here -----