National
മുംബൈയില്‍ ഇഡി ഓഫീസില്‍ വന്‍ തീപിടുത്തം; കമ്പ്യൂട്ടറുകളും ഫര്‍ണിച്ചറുകളും പ്രധാന രേഖകളും കത്തിനശിച്ചു
തീപിടുത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല. ഫയര്‍ഫോഴ്‌സ് വിഗദ്ധ സംഘം അന്വേഷണം നടത്തിവരികയാണ്.

മുംബൈ| തെക്കന്‍ മുംബൈയിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) ഓഫീസില്‍ വന്‍ തീപ്പിടുത്തം. ബല്ലാഡ് എസ്റ്റേറ്റിലുള്ള കെസര്‍-ഐ-ഹിന്ദ് കെട്ടിടത്തിലെ ഓഫീസിലാണ് തീപ്പിടുത്തമുണ്ടായത്. ഞായറാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. ഓഫീസിലുണ്ടായിരുന്ന കംപ്യൂട്ടറുകളും ഫര്‍ണിച്ചറുകളും പ്രധാന രേഖകളും കത്തിനശിച്ചു. സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല.
ആറ് നില കെട്ടിടത്തിലെ നാലാം നിലയിലുള്ള ഇഡി ഓഫീസിലാണ് അപകടമുണ്ടായത്. ആദ്യം ചെറിയ രീതിയിലാണ് തീ പിടിച്ചത്. പിന്നീട് ഓഫീസിലെ ഫര്‍ണിച്ചറുകളിലേക്ക് തീ പടര്‍ന്നു. ഇതോടെയാണ് വ്യാപകമായി തീപിടിത്തമുണ്ടായതെന്ന് മുംബൈ അഗ്‌നിരക്ഷാസേനാ മേധാവി രവീന്ദ്ര അംബുല്‍ഗേങ്കര്‍ പറഞ്ഞു. മുംബൈ ഫയര്‍ഫോഴ്‌സിന്റെ 12 ഫയര്‍ എഞ്ചിനുകള്‍, ഏഴ് ജംബോ ടാങ്കറുകള്‍, ഒരു ഏരിയല്‍ വാട്ടര്‍ ടവര്‍ ടെന്‍ഡര്‍ തുടങ്ങിയവ എത്തിയാണ് തീയണച്ചത്. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ അണക്കാനായതെന്ന് രവീന്ദ്ര കൂട്ടിച്ചേര്‍ത്തു.
തീപിടുത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല. ഫയര്‍ഫോഴ്‌സ് വിഗദ്ധ സംഘം അന്വേഷണം നടത്തിവരികയാണെന്ന് മുംബൈ അഗ്‌നിരക്ഷാസേനാ മേധാവി അറിയിച്ചു.