National
ഡല്‍ഹിയില്‍ ചേരിപ്രദേശത്ത് വന്‍ തീപ്പിടിത്തം; രണ്ടു കുട്ടികള്‍ വെന്തുമരിച്ചു, നിരവധിപേരെ കാണാനില്ല
രോഹിണി സെക്ടര്‍ 17 ലെ ചേരിയിലാണ് തീപടര്‍ന്നത്

ന്യൂഡല്‍ഹി | രാജ്യ തലസ്ഥാനത്ത് ചേരിപ്രദേശത്തുണ്ടായ തീപിടിത്തത്തില്‍ രണ്ടു കുട്ടികള്‍ വെന്തുമരിച്ചു. ഡല്‍ഹിയിലെ രോഹിണി സെക്ടര്‍ 17 ലെ ചേരിയിലാണ് തീപടര്‍ന്നത്. മൂന്നിനും നാലിനും ഇടയില്‍ പ്രായമുള്ള രണ്ടുകുട്ടികളാണ് വെന്തു മരിച്ചത്. നിരവധി പേരെ കാണാതായിട്ടുണ്ട്.
തീപിടിത്തത്തില്‍ 400 ലധികം കുടിലുകള്‍ കത്തിനശിച്ചതായാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. പ്രദേശത്തെ തീ അണയ്ക്കാന്‍ 20 ഫയര്‍ ടെന്‍ഡറുകളാണ് അഗ്‌നിശമനസേന സ്ഥലത്ത് വിന്യസിപ്പിച്ചിരിക്കുന്നത്. രാവിലെ 11.55 ഓടെ യാണ് തീപിടുത്തം ഉണ്ടാകുന്നത്. ജനസാന്ദ്രതയുള്ള ഈ പ്രദേശത്ത് തീ വളരെ വേഗത്തില്‍ പടര്‍ന്നു.
ചുരുങ്ങിയ സമയത്തിനുള്ളില്‍ നൂറുകണക്കിന് താല്‍ക്കാലിക വീടുകള്‍ കത്തിനശിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല. കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.