National
ഭിവണ്ടിയിലെ ഗോഡൗണില്‍ വന്‍ തീപിടിത്തം; ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല
തീപിടിത്തത്തില്‍ ലക്ഷക്കണക്കിന് രൂപയുടെ ഉപകരണങ്ങള്‍ കത്തിനശിച്ചിട്ടുണ്ട്.
മുംബൈ|താനെ ജില്ലയിലെ ഭിവണ്ടിയിലെ ഗോഡൗണില്‍ വന്‍ തീപിടിത്തം. ഇന്ന് പുലര്‍ച്ചെയാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തെതുടര്‍ന്ന് ആളപായമോ മരണമോ ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പോലീസും അഗ്‌നിശമന സേനയും സംഭവ സ്ഥലത്തെത്തി.
വി ലോജിസ്റ്റിക്‌സിന്റെ ഉടമസ്ഥതയിലുള്ള ഗോഡൗണ്‍ മുംബൈ-നാസിക് റോഡില്‍ ബൈപാസിനടുത്താണ് സ്ഥിതി ചെയ്യുന്നത്. തീപിടിത്തത്തില്‍ ലക്ഷക്കണക്കിന് രൂപയുടെ ഉപകരണങ്ങള്‍ കത്തിനശിച്ചിട്ടുണ്ട്. തീപിടിച്ചതിന്റെ വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
അഞ്ചിലധികം ഫയര്‍ യൂണിറ്റുകള്‍ സംഭവ സ്ഥലത്തെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ഭിവണ്ടി നിരവധി ഫാക്ടറികളും ഗോഡൗണുകളും സ്ഥിതി ചെയ്യുന്ന പ്രധാനപ്പെട്ട വാണിജ്യ കേന്ദ്രമാണ്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നു വരികയാണെന്ന് അധികൃതര്‍ അറിയിച്ചു.