Kerala
കൊല്ലത്ത് എസ്റ്റേറ്റില്‍ വന്‍ തീപ്പിടുത്തം; തീ അണക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു
പുക ശ്വസിച്ചതിനെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മൂന്ന് തോട്ടം തൊഴിലാളികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
![](https://assets.sirajlive.com/2025/02/plam-fire-897x538.jpg)
കൊല്ലം | കൊല്ലം കുളത്തൂപ്പുഴ ഓയില്‍ പാം എസ്റ്റേറ്റില്‍ തീപിടുത്തം. കണ്ടഞ്ചിറ എസ്റ്റേറ്റിന് സമീപമുള്ള അഞ്ചേക്കറോളം വരുന്ന എണ്ണപ്പന തോട്ടത്തിലാണ് തീപ്പിടുത്തമുണ്ടായത്. തീ ഈപ്പോഴും നിയന്ത്രണ വിധേയമായിട്ടില്ല. വൈകിട്ട് നാലോടെയാണ് തീപ്പിടുത്തമുണ്ടായത്. പുക ശ്വസിച്ചതിനെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മൂന്ന് തോട്ടം തൊഴിലാളികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുളത്തൂപ്പുഴ,പുനലൂര്‍ സ്റ്റേഷനുകളില്‍ നിന്ന് അഗ്‌നിശമന സേന എത്തിയാണ് തീ അണക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നത്.
കടുത്ത വേനലില്‍ ഇടക്കാടുകള്‍ക്ക് തീപിടിച്ചതാണ് അഗ്‌നിബാധക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. തോട്ടത്തില്‍ പുതുതായി പ്ലാന്റ് ചെയ്ത ആയിരക്കണക്കിന് എണ്ണപ്പന തൈകള്‍ കത്തി നശിച്ചു. എത്രയും വേഗം തീ അണയ്ക്കാനുള്ള ശ്രമത്തിലാണ് ഫയര്‍ഫോഴ്‌സ്