International
കറാച്ചിയില്‍ ബഹുനില ഷോപ്പിംഗ് മാളില്‍ വന്‍ തീപിടിത്തം; 11 പേര്‍ വെന്തു മരിച്ചു
50 ഓളം പേരെ രക്ഷപ്പെടുത്തിയെങ്കിലും കെട്ടിടത്തിനുള്ളില്‍ കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുന്നതായി അഗ്‌നിശമന സേന അറിയിച്ചു.
ഇസ്ലാമാബാദ്| പാകിസ്താനിലെ കറാച്ചിയില്‍ ബഹുനില ഷോപ്പിംഗ് മാളില്‍ വന്‍ തീപിടിത്തം. തിപിടിത്തതില്‍ 11 പേര്‍ വെന്തുമരിച്ചു. നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.
കറാച്ചിയിലെ റാഷിദ് മിന്‍ഹാസ് റോഡില്‍ സ്ഥിതി ചെയ്യുന്ന ആര്‍ജെ ഷോപ്പിംഗ് മാളില്‍ രാവിലെയോടെയാണ് തീപിടുത്തമുണ്ടായത്. 50 ഓളം പേരെ രക്ഷപ്പെടുത്തിയെങ്കിലും കെട്ടിടത്തിനുള്ളില്‍ കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുന്നതായി അഗ്‌നിശമന സേന അറിയിച്ചു.
പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
---- facebook comment plugin here -----