Kerala
കോഴിക്കോട് പെരുമണ്ണയില്‍ വന്‍ തീപിടിത്തം; ആക്രിക്കട പൂര്‍ണമായും കത്തി നശിച്ചു
മീഞ്ചന്ത, വെള്ളിമാട്കുന്ന് ഫയര്‍സ്റ്റേഷനുകളില്‍ നിന്ന് എഴോളം യൂണിറ്റുകള്‍ എത്തി തീയണക്കുകയാണ്.
കോഴിക്കോട്|കോഴിക്കോട് പെരുമണ്ണയില്‍ വന്‍ തീപിടിത്തം. ഹോട്ടലിലും സമീപത്തെ ആക്രിക്കടയിലുമാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തില്‍ ആക്രിക്കട പൂര്‍ണമായും കത്തി നശിച്ചു. ഹോട്ടലിന്റെ പുറകുവശത്തു നിന്നാണ് തീ പടര്‍ന്നത്.
സമീപത്തുള്ള പള്ളിയിലേക്കും തീ പടര്‍ന്നു. പള്ളിക്കും ചെറിയ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. തീപിടിത്തം കണ്ട് സമീപത്തെ കെട്ടിടത്തില്‍ നിന്ന് ചാടിയ ഇതരസംസ്ഥാന തൊഴിലാളിക്ക് പരുക്കേറ്റു. മീഞ്ചന്ത, വെള്ളിമാട്കുന്ന് ഫയര്‍സ്റ്റേഷനുകളില്‍ നിന്ന് എഴോളം യൂണിറ്റുകള്‍ എത്തി തീയണക്കുകയാണ്.
---- facebook comment plugin here -----