Connect with us

National

പുനെയിലെ ഘോര്‍പാഡി പേത്ത് പ്രദേശത്ത് വൻ തീപ്പിടിത്തം; അഞ്ച് വീടുകൾ കത്തിനശിച്ചു, ലക്ഷങ്ങളുടെ നാശനഷ്ടം

തീപ്പിടിത്തത്തിന് പിന്നിലെ കാരണം വ്യക്തമല്ല.

Published

|

Last Updated

പൂനെ | പൂനെയിലെ ഘോര്‍പാഡി പേത്ത് പ്രദേശത്ത് വന്‍ തീപ്പിടിത്തം.അഞ്ച് വീടുകളും ഒരു കടയും കത്തി നശിച്ചു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങള്‍ ഉണ്ടായതായാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.

ജോഷി വാഡയില്‍ 3.34ഓടെയാണ് അപകടമുണ്ടായത്. തകര ഷെഡ് കൊണ്ടു നിര്‍മിച്ച രണ്ടു നിലയിലുള്ള ഫ്‌ലാറ്റ് സമുച്ചയമാണ് കത്തിനശിച്ചത്. സംഭവം നടന്നയുടനെ അഗ്നിശമന സേനാംഗങ്ങള്‍ എത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു.

രക്ഷാപ്രവര്‍ത്തകര്‍ വീടുകളില്‍ നിന്നും ഗ്യാസ് സിലിണ്ടറുകള്‍ ഉടനടി നീക്കം ചെയ്തതിനാല്‍ വലിയ ദുരന്തം ഉണ്ടാകുന്നത്  ഒഴിവായി. തീപ്പിടിത്തത്തിന് പിന്നിലെ കാരണം വ്യക്തമല്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

Latest