Connect with us

Kerala

വണ്ടിപ്പെരിയാറില്‍ വന്‍ തീപിടിത്തം; അഞ്ച് കടകളും കമ്പ്യൂട്ടര്‍ സെന്ററും ഡ്രൈവിങ് സ്‌കൂളും കത്തി നശിച്ചു

പീരുമേട്, കട്ടപ്പന, കാഞ്ഞിരപ്പള്ളി അഗ്‌നിശമന സേനാ സംഘങ്ങളെത്തിയാണ് തീയണച്ചത്.

Published

|

Last Updated

ഇടുക്കി|വണ്ടിപ്പെരിയാര്‍ പശുമല ടൗണില്‍ വന്‍ തീപിടിത്തം. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെ പശുമല ടൗണിലെ കെആര്‍ ബില്‍ഡിങിലാണ് തീപിടിത്തമുണ്ടായത്. അഞ്ച് കടകളും കമ്പ്യൂട്ടര്‍ സെന്ററും ഡ്രൈവിങ് സ്‌കൂളും കത്തി നശിച്ചു. പുലര്‍ച്ചെ ആയതിനാല്‍ കെട്ടിടത്തില്‍ ആരും ഉണ്ടായിരുന്നില്ല. അതിനാല്‍ വലിയ ദുരന്തം ഒഴിവായി. കോടികളുടെ നഷ്ടമാണ് സംഭവിച്ചതെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

പീരുമേട്ടില്‍ നിന്നുള്ള അഗ്‌നിശമന സേന ആദ്യമെത്തി തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. പിന്നീട് കട്ടപ്പന, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളില്‍ നിന്നു ഫയര്‍ യൂണിറ്റുകള്‍  എത്തിയാണ് തീയണച്ചത്.

40ലേറെ വര്‍ഷം പഴക്കമുള്ള രണ്ട് നിലകളുള്ള കെട്ടിടമാണിത്. പത്തിലേറെ സ്ഥാപനങ്ങള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. പൂര്‍ണമായും തടിയില്‍ നിര്‍മിച്ച കെട്ടിടമായതിനാല്‍ തീ അതിവേഗം പടര്‍ന്നു പിടിക്കുകയായിരുന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നു പ്രഥാമിക നിഗമനം. പോലീസ് പരിശോധന ആരംഭിച്ചു.

 

 

Latest