Connect with us

National

ജയ്പൂര്‍- അജ്മീര്‍ ഹൈവേയിലെ വൻ തീപ്പിടിത്തം: കേന്ദ്ര ഗതാഗത മന്ത്രാലയത്തിനെതിരെ  കോണ്‍ഗ്രസ്സ് 

വന്‍തോതില്‍ ടോള്‍ വരുമാനം നേടിയിട്ടും ഹൈവേയില്‍ യാതൊരു സുരക്ഷാ ക്രമീകരണങ്ങളും ക്രമീകരിച്ചില്ലെന്ന്

Published

|

Last Updated

ജയ്പൂര്‍ | രാജസ്ഥാനിലെ ജയ്പൂര്‍- അജ്മീര്‍ ഹൈവേയില്‍ ടാങ്കര്‍ ലോറിയും ട്രക്കും കൂട്ടിയിടിച്ചുണ്ടായ    വൻ  തീപ്പിടിത്തത്തിൽ 13 പേര്‍ മരിച്ച സംഭവത്തില്‍ കേന്ദ്ര ഗതാഗത മന്ത്രാലയത്തിനെതിരെ രാജസ്ഥാന്‍ കോണ്‍ഗ്രസ്സ് കമ്മിറ്റി രംഗത്ത്. ടോള്‍ കമ്പനികളുടെ കൊള്ളക്ക് ഗതാഗത മന്ത്രാലയം കൂട്ടു നില്‍ക്കുകയാണെന്ന് കോണ്‍ഗ്രസ്സ് നേതാവ് പ്രതാപ് സിങ് ഖച്ചാരിയവാസ് ആരോപിച്ചു.

വന്‍തോതില്‍ ടോള്‍ വരുമാനം നേടിയിട്ടും ഹൈവേയില്‍ യാതൊരു സുരക്ഷാ ക്രമീകരണങ്ങളും ടോള്‍ കമ്പനികള്‍ ഇതുവരെയും ക്രമീകരിച്ചിട്ടില്ല. വലിയ അനാസ്ഥയാണ് അപകടം സൂചിപ്പിക്കുന്നത്. തീപ്പിടിത്തത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി രാജി വെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാജ്യത്തെ ഏറ്റവും വലിയ അഴിമതിക്കാരായി ഗതാഗത മന്ത്രാലയം മാറി. അപകടത്തിന് ഇയായവര്‍ക്ക് ഒരു കോടി രൂപയും സര്‍ക്കാര്‍ ജോലിയും നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഡിസംബര്‍ 20നാണ് ജയ്പൂര്‍- അജ്മീര്‍ ഹൈവേയില്‍ ടാങ്കര്‍ ലോറിയും ട്രക്കും കൂട്ടിയിടിച്ച് വന്‍ തീപ്പിടുത്തമുണ്ടായത്. രാസവസ്തു കയറ്റിവന്ന ട്രക്കാണ് അപകടത്തില്‍പ്പെട്ടത്. നാല്‍പ്പതോളം വാഹനങ്ങളും കത്തിനശിച്ചിരുന്നു.

 

Latest