National
അരുണാചല്‍പ്രദേശില്‍ വന്‍ ഉരുള്‍പ്പൊട്ടല്‍
ഇന്ത്യ-ചൈന അതിര്‍ത്തിക്കടുത്തുള്ള ദിബങ് താഴ്വര ഒറ്റപ്പെട്ടു
ഇറ്റാനഗര്‍| അരുണാചല്‍ പ്രദേശില്‍ ബുധനാഴ്ചയുണ്ടായ കനത്ത മഴയെ തുടര്‍ന്ന് വന്‍ ഉരുള്‍പ്പൊട്ടല്‍. സംഭവത്തെ തുടര്‍ന്ന് ഇന്ത്യ-ചൈന അതിര്‍ത്തിക്കടുത്തുള്ള ദിബങ് താഴ്വരയില്‍ റോഡ് ബന്ധം വിച്ഛേദിച്ചു. ഉരുള്‍പ്പൊട്ടലിനെ തുടര്‍ന്ന് ഹുനലിക്കും അനിനിക്കുമിടയിലുള്ള ദേശീയ പാത 33 പൂര്‍ണമായും തകര്‍ന്നു.
ഉരുള്‍പൊട്ടലിന്റെ വീഡിയോ മുഖ്യമന്ത്രി പ്രേമ ഖണ്ഡു എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ ഷെയര്‍ ചെയ്തു. ഹൈവേ പൂര്‍ണ്ണമായും കര്‍ന്നതിനെ തുടര്‍ന്ന് യാത്രക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടാണ് നേരിടുന്നതെന്ന് മുഖ്യമന്ത്രി എക്‌സില്‍ കുറിച്ചു. കണക്ടിവിറ്റി പുനഃസ്ഥാപിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോള്‍ ദിബങ് താഴ്വരയില്‍ ഭക്ഷ്യവസ്തുക്കള്‍ക്കും മറ്റ് അവശ്യ സാധനങ്ങള്‍ക്കും ക്ഷാമം നേരിടുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകളെന്ന് പ്രേമ ഖണ്ഡു വ്യക്തമാക്കി. ഉരുള്‍പൊട്ടലുണ്ടായ സ്ഥലങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂട നിര്‍ദേശം നല്‍കി.