national herald case
എ ഐ സി സി ആസ്ഥാനത്ത് വന്‍ പ്രതിഷേധം
സ്ത്രീകളടക്കമുള്ള നേതാക്കളെ റോഡില്‍ വലിച്ചിഴച്ച് പോലീസ്; വാഹനത്തില്‍ നിന്നും ആക്രമിക്കുന്നതായി ജെബി മേത്തര്‍

ന്യൂഡല്‍ഹി| നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിയെ തുടര്‍ച്ചയായി മൂന്നാം ദിനവും എന്‍ഫോഴ്‌സ്‌മെന്റ് ഡയറ്കടറേറ്റ് ചോദ്യം ചെയ്യുന്നതിനിടെ എ ഐ സി സി ആസ്ഥാനത്ത് ഇന്നും വന്‍ പ്രതിഷേധം, ആദ്യം മഹിളാ കോണ്‍ഗ്രസും പിന്നീട് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പ്രതിഷേധവുമായി റോഡിലേക്ക് ഇറങ്ങുകയായിരുുന്നു. പോലീസ് ബാരിക്കേഡുകള്‍ മറിച്ചിട്ട് മുന്നോട്ട് നീങ്ങിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് തടഞ്ഞു. പോലീസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പ്രവര്‍ത്തകരെ പോലീസ് ബലംപ്രയോഗിച്ച് വാഹനത്തില്‍ കയറ്റുകയായിരുന്നു. പോലീസ് എ ഐ സി സി ആസ്ഥാനത്തിനുള്ളില്‍ കയറി പ്രവര്‍ത്തകര്‍ക്കെതിരെ നടപടി സ്വീകരിച്ചു. അധിര്‍ രഞ്ജന്‍ ചൗധരി, കെ സി വേണുഗോപാല്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ നേതാക്കള്‍ ഗേറ്റിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുയാണ്. നേതാക്കളെ കൂട്ടത്തോടെ അറസ്റ്റ് ചെയ്ത് നീക്കാനുള്ള ശ്രമമാണ് പോലീസ് നടത്തുന്നത്.
പോലീസ് ബി ജെ പി നേതാക്കളുടെ അനുവാദത്തോടെ പാര്‍ട്ടി ഓഫീസ് ആക്രമിക്കുകയാണെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. ഡല്‍ഹിയിലെ പോലിസിനെ മുഴുവന്‍ എ ഐ സി സി ആസ്ഥാനത്ത് വിന്യസിച്ചിരിക്കുകയാണ്. പ്രദേശത്ത് വലിയ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. തീവ്രവാദികളുടേത് പോലെയാണ് പോലീസ് തങ്ങളോട് പെരുമാറുന്നത് അധിര്‍ രജ്ഞചന്‍ ചൗധരി പറഞ്ഞു.
മഹിളാ കോണ്‍ഗ്രസിന്റെ പ്രതിഷേധത്തോടെയാണ് ഇന്നത്തെ പ്രതിഷേധ പരമ്പര തുടങ്ങിയത്. പ്രതിഷേധവും തുടരുന്നു. എ ഐ സി സി ഓഫീസില്‍ നിന്ന് ജാഥയായി ഇ ഡി ഓഫീസിലേക്ക് ഇറങ്ങിയ മഹിളാ കോണ്‍ഗ്രസ് അംഗങ്ങളെ റോഡില്‍ പോലീസ് തടയുകയായിരുന്നു. ആദ്യം കയര്‍വെച്ച് പോലീസ് തടയാന്‍ നോക്കി. ഇത് മറികടന്ന് മുന്നോട്ടുപോയതോടെയാണ് പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തത്. റോഡിലൂടെ വലിച്ചിഴച്ചാണ് വനിതാ പ്രവര്‍ത്തകരെ പോലീസ് വാഹനത്തില്‍ കയറ്റിയത്. ബസിനുള്ളില്‍വെച്ചും പോലീസ് മര്‍ദിക്കുന്നതായി ജെബി മേത്തര്‍ മാധ്യമങ്ങളോട് വിളിച്ചുപറഞ്ഞു.
കഴിഞ്ഞ രണ്ട് ദിവസത്തിലേതിന് പോലെ എ ഐ സി സി ഓഫീസിനും ഇ ഡി ഓഫീസിനും ഇടയിലുള്ള സ്ഥലങ്ങളില്‍ ഇന്നും നിരോധനാജ്ഞയുണ്ട്. റോഡില്‍ മുഴുവന്‍ ബാരിക്കേഡ് തീര്‍ത്തിട്ടുമ്ട്. നൂറ്കണക്കിന് പോലീസുകാരാന്‍ സുരക്ഷക്കുള്ളത്.