Kerala
തൃശൂരില്‍ വീട് കുത്തിത്തുറന്ന് വന്‍ കവര്‍ച്ച
കുന്നംകുളം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
തൃശൂര്‍ | കുന്നംകുളത്ത് വീട് കുത്തിത്തുറന്ന് വന്‍ കവര്‍ച്ച.റിട്ട.അധ്യാപിക പ്രീതയുടെ വീട്ടിലാണ് മോഷണം നടന്നത്.30 പവന്‍ സ്വര്‍ണമാണ് മോഷണം പോയത്.
മോഷണം നടക്കുമ്പോള്‍ പ്രീത മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്.ഇന്നലെ അര്‍ധരാത്രിയാണ് സംഭവം.രാവിലെ ബന്ധുവീട്ടില്‍ പോയ പ്രീതയുടെ മകന്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.മോഷണ ശ്രമത്തിന്റെ ഭാഗമായി വീട്ടിലെ അലമാരകള്‍ മുഴുവന്‍ കുത്തിപ്പൊളിച്ച നിലയിലാണ്. തുടര്‍ന്ന് കുടുംബം പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
കുന്നംകുളം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രതികളെ കണ്ടെത്തുന്നതിനായി സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ച് വരുന്നതായി പോലീസ് അറിയിച്ചു.
---- facebook comment plugin here -----