Connect with us

Kerala

തൃശൂരില്‍ മൂന്ന് എടിഎമ്മുകളിലായി വന്‍ കവര്‍ച്ച; 65 ലക്ഷത്തോളം നഷ്ടമായി

. സ്റ്റേറ്റ് ബേങ്ക് ഓഫ് ഇന്ത്യയുടെ മൂന്ന് എടിഎമ്മുകളിലാണ്‌ കൊള്ള നടന്നത്.

Published

|

Last Updated

തൃശൂര്‍ |  തൃശൂരില്‍ മൂന്നിടങ്ങളിലായി എടിമ്മുകളില്‍ നിന്നായ ലക്ഷങ്ങള്‍ കവര്‍ന്നു. സ്റ്റേറ്റ് ബേങ്ക് ഓഫ് ഇന്ത്യയുടെ മൂന്ന് എടിഎമ്മുകളിലാണ്‌ കൊള്ള നടന്നത്. മൂന്ന് എടിഎമ്മുകളില്‍ നിന്നായി 65 ലക്ഷം രൂപ നഷ്ടപ്പെട്ടു എന്നാണ് പ്രാഥമിക നിഗമനം.

 

തൃശൂരിലെ മാപ്രാണം, കോലഴി, ഷൊര്‍ണൂര്‍ റോഡ് എന്നിവിടങ്ങളിലെ എടിഎമ്മുകളിലാണ് കവര്‍ച്ച നടന്നത്. പുലര്‍ച്ചെ മൂന്നിനും നാലിനും മധ്യേയായിരുന്നു കവര്‍ച്ചയെന്നാണ് വിലയിരുത്തല്‍. കാറില്‍ വന്ന നാലംഗ സംഘം ഗ്യാസ് കട്ടര്‍ ഉപയോഗിച്ചാണ് എടിഎം തകര്‍ത്തതെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

---- facebook comment plugin here -----

Latest