Connect with us

Kerala

യശ്വന്ത്പൂര്‍-കണ്ണൂര്‍ എക്‌സ്പ്രസില്‍ വന്‍ കവര്‍ച്ച; ഇരുപതോളം യാത്രക്കാരുടെ ഐഫോണുകളും പണവും നഷ്ടപ്പെട്ടു

എസി കോച്ചുകളിലാണ് പ്രധാനമായും മോഷണം നടന്നത്.

Published

|

Last Updated

സേലം|യശ്വന്ത്പൂര്‍-കണ്ണൂര്‍ എക്‌സ്പ്രസില്‍ സേലത്തിനും ധര്‍മ്മപുരിക്കും ഇടയില്‍ വച്ച് വന്‍ കവര്‍ച്ച. ഇന്ന് പുലര്‍ച്ചെയാണ് മോഷണം നടന്നത്. എസി കോച്ചുകളിലാണ് പ്രധാനമായും മോഷണം നടന്നത്.

സംഭവത്തില്‍ ഇരുപതോളം യാത്രക്കാരുടെ ഐഫോണുകളും പണവും ക്രെഡിറ്റ് കാർഡുകളും നഷ്ടപ്പെട്ടിട്ടുണ്ട്. സേലം കേന്ദ്രീകരിച്ചാണ് കവര്‍ച്ചാ സംഘമുള്ളതെന്നാണ് പ്രാഥമിക നിഗമനം. നഷ്ടപ്പെട്ട ഐഫോണ്‍ ട്രേസ് ചെയ്തപ്പോഴാണ് ഈ വിവരം ലഭിച്ചത്.

പണവും മറ്റ് വസ്തുക്കളും മോഷ്ടാക്കള്‍ കവര്‍ന്ന ശേഷം ബാഗുകള്‍ ട്രെയിനിലെ ശുചിമുറികളില്‍ ഉപേക്ഷിക്കുകയായിരുന്നു. റെയില്‍വേ പോലീസില്‍ പരാതി നല്‍കാനായി യാത്രക്കാര്‍ സേലം സ്റ്റേഷനില്‍  ഇറങ്ങിയിരിക്കുകയാണെന്നാണ് വിവരം.

 

 

 

Latest