mastermind international
മാസ്റ്റര്‍മൈന്‍ഡ് ഇന്റർനാഷണൽ മത്സരം സംഘടിപ്പിച്ചു
'തിരുനബി(സ)യുടെ കുടുംബം' എന്ന വിഷയത്തില്‍ ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായാണ് മത്സരം ഒരുക്കിയത്.
ദുബൈ | ഐ സി എഫ് മീലാദ് കാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച മാസ്റ്റര്‍മൈന്‍ഡ്’22 ഇന്റർനാഷണൽ ക്വിസ് മത്സരത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിഭകൾ മാറ്റുരച്ചു.
‘തിരുനബി(സ)യുടെ കുടുംബം’ എന്ന വിഷയത്തില്‍ ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായാണ് മത്സരം ഒരുക്കിയത്. സെൻട്രൽ, നാഷണൽ തലത്തില്‍ ഒന്നും രണ്ടും സ്ഥാനം നേടിയ 48 പേരാണ് ഇന്റർനാഷണൽ ഓൺലൈൻ ക്വിസ് മത്സരത്തിൽ മാറ്റുരച്ചത്.
മത്സരത്തിലെ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർ വിഭാഗം, പേര്, രാജ്യം എന്ന ക്രമത്തിൽ: ജൂനിയർ ബോയ്സ്: ഫനാൻ മുജീബുർറഹ്മാൻ (സഊദി അറേബ്യ), മുഹമ്മദ് ഹംദാൻ റഫീഖ് (ഖത്വർ), അമീർ മൻസൂർ (സഊദി അറേബ്യ). ജൂനിയർ ഗേൾസ്: ഫാത്വിമ ശസാന മെഹ്‌റിൻ (യു എ ഇ), ഫമീസ ഫായിസ് അഹമ്മദ് (ഒമാൻ), മുഹ്‌സിന മുഹമ്മദ് ശബീർ (ഖത്വർ). സീനിയർ ബോയ്സ്: മുഹമ്മദ് ശബിൻ (ഖത്വർ), അഫ്റാൻ മുഹമ്മദ് (ഒമാൻ), മിസ്അബ് അബ്ദുൽ നാസർ (ഒമാൻ). സീനിയർ ഗേൾസ്: നഫീസ ഖാസിം (യു എ ഇ), നൂറുൽ ഹുദാ സലിം (സഊദി അറേബ്യ), നജ ഫാത്തിമ (ഒമാൻ).
നൗഫൽ കോഡൂർ, സാക്കിർ ഒമാൻ മത്സരത്തിന് നേതൃത്വം നൽകി. ഇന്റർനാഷനൽ സെക്രട്ടറി നിസാർ സഖാഫി ഉദ്‌ഘാടനം ചെയ്തു. മത്സര വിജയികളെ കരീം ഹാജി മേമുണ്ട, എം സി അബ്ദുൽ കരീം ഹാജി പ്രഖ്യാപിച്ചു. അലവി സഖാഫി തെഞ്ചേരി, ഹമീദ് ചാവക്കാട്, ശരീഫ് കാരശ്ശേരി സംസാരിച്ചു. മുഹമ്മദ് ഫാറൂഖ് കവ്വായി, മുഹമ്മദ് റാസിഖ്, എ കെ അബ്ദുൽ ഹകീം, സാബിത് പി വി മത്സരം നിയന്ത്രിച്ചു. വിജയികളെ ഇന്തർനാഷണൽ പ്രസിഡന്റ് സയ്യിദ് അബ്ദുർറഹ്മാൻ ആറ്റക്കോയ തങ്ങൾ, ഫൈനാൻസ് സെക്രട്ടറി സയ്യിദ് ഹബീബ് കോയ തങ്ങൾ, പ്ലാനിംഗ് ബോർഡ് ചെയർമാൻ മമ്പാട് അബ്ദുൽ അസീസ് സഖാഫി അനുമോദിച്ചു.